വിക്രമിനെ നായകനാക്കി ആര്‍ എസ് വിമല്‍ സംവിധാനം ചെയ്യുന്ന സൂര്യപുത്രന്‍ കര്‍ണന്റെ ടീസര്‍ പുറത്തിറങ്ങി.
ഒരു യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ണനായാണ് വിക്രമിനെ ടീസറില്‍ കാണാന്‍ കഴിയുന്നത്. ‘സൂര്യപുത്രന്‍ കര്‍ണന്‍ ‘ എന്ന അടിക്കുറിപ്പോടെയാണ് ചിത്രത്തിന്റെ ടീസര്‍ സമവിധായകന്‍ ആര്‍ എസ് വിമല്‍ പങ്കുവച്ചിരിക്കുന്നത്.
2015 സെപ്തംബര്‍ 19ന് റിലീസ് ചെയ്ത എന്ന് നിന്റെ മൊയ്തീന് ശേഷം ആര്‍ എസ് വിമല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സൂര്യപുത്ര കര്‍ണന്‍. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായി 300 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്.
read more തൃശൂര്‍ കൊരട്ടിയില്‍ ജപ്തി നോട്ടീസില്‍ ആത്മഹത്യാ ശ്രമം; മൂന്നംഗ കുടുംബം അവശനിലയില്‍
2018ല്‍ പൃഥ്വിരാജിനെ നായകനാക്കി കര്‍ണനെ പ്രഖ്യാപിച്ചിരുന്നു. പിന്നീട് താരത്തിന് പകരം വിക്രമിനെ നായകനാക്കി കര്‍ണന്‍ ഒരുക്കുമെന്ന് ആര്‍ എസ് വിമല്‍ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















