തൃശൂര്‍: കൊരട്ടി കാതിക്കുടത്ത് മൂന്നംഗ കുടുംബത്തെ ഉറക്കഗുളിക കഴിച്ച് അവശനിലയില്‍ കണ്ടെത്തി.
കാതിക്കുടം സ്വദേശി തങ്കമണി (69) , മരുമകള്‍ ഭാഗ്യലക്ഷ്മി (48), അതുല്‍ കൃഷ്ണ (10) എന്നിവരെയാണ് ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയത്. പായസത്തില്‍ ഉറക്കഗുളിക കലര്‍ത്തി കഴിച്ചതാണെന്നാണ് പുറത്തുവരുന്ന വിവരം.
read more ലൈഫ് മിഷൻ കേസ്; എം ശിവശങ്കറിന്റെ ജാമ്യം രണ്ട് മാസത്തേക്ക് കൂടി നീട്ടി
ഈ കുടുംബം സഹകരണ ബാങ്കില്‍ നിന്ന് 22 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. ഇതിന്റെ തിരിച്ചടവ് മുടങ്ങിയപ്പോള്‍ ജപ്തിയായി മാറുകയായിരുന്നു. ഇതിനായി വീട്ടില്‍ നോട്ടിസ് പതിച്ചിരുന്നു.
ഇതില്‍ മനംനൊന്താണ് കുടുംബത്തിന്റെ പ്രവൃത്തിയെന്നാണ് കരുതുന്നത്. 10 വയസ്സുകാരനായ അതുല്‍ കൃഷ്ണ ഹൃദ്രോ?ഗിയായിരുന്നു. ഈ കുട്ടിക്ക് വേണ്ടി നാട്ടുകാര്‍ ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് സംഭവമുണ്ടായത്. അതേസമയം, സംഭവത്തില്‍ കൊരട്ടി പൊലീസ് അന്വേഷണം തുടങ്ങി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















