റെഡ്മി നോട്ട് 12 സീരീസിന്റെ പിൻഗാമികളായ നോട്ട് 13 സീരീസ് ചൈനയില്‍ അവതരിപ്പിച്ചിരിക്കുകയാണ് ഷവോമി. റെഡ്മി ഫാൻസ് ഏറ്റവും ആവേശത്തോടെ കാത്തിരിക്കാറുള്ള ലൈനപ്പാണ് നോട്ട് സീരീസ്.
ഗംഭീര ഫീച്ചറുകള്‍ കുറഞ്ഞ വിലയ്ക്ക് റെഡ്മി അവതരിപ്പിക്കാറുള്ളത് നോട്ട് സീരീസിന് കീഴിലാണ്. ഒരു കാലത്ത് ചൂടപ്പം പോലെ വിറ്റിരുന്ന മോഡലാണ് റെഡ്മി നോട്ടുകള്‍. എന്നാല്‍, നോട്ട് 10 ഫോണുകള്‍ വലിയ വിജയം നേടിയെങ്കിലും നോട്ട് 11, നോട്ട് 12 എന്നിവക്ക് അത്രയും വലിയ സ്വീകാര്യത ലഭിച്ചില്ല, നോട്ട് 13 സീരീസിലൂടെ പഴയ പ്രതാപം തിരിച്ചുപിടിക്കാനാണ് ഷവോമിയുടെയും റെഡ്മിയുടെയും ശ്രമം.
നോട്ട് 13 പ്രോ+ ഫീച്ചറുകള്‍
റെഡ്മി നോട്ട് 12 പ്രോ പ്ലസിന്റെ രൂപകല്പനയിലാണ് പുതിയ നോട്ട് 13 പ്രോ+ ഡിസൈൻ ചെയ്തിരിക്കുന്നത്.
പിൻ ക്യാമറ ഒരു ത്രികോണത്തില്‍ ക്രമീകരിച്ചിരിക്കുന്നു. പിൻ പാനലിന് ലെതര്‍ ഫിനിഷാണ് നല്‍കിയിരിക്കുന്നത്. മനോഹരമായ ഡിസൈനാണ് ഫോണിന്. വെള്ളത്തിന്റെയും പൊടിയുടെയും പ്രതിരോധത്തിന് IP68 റേറ്റിങ്ങും നല്‍കിയിട്ടുണ്ട്. ഫ്ലാഗ്ഷിപ്പ് ഫോണുകളിലുള്ള ഈ ഫീച്ചര്‍ മിഡ് റേഞ്ച് മോഡലിലേക്ക് കൊണ്ടുവരികയാണ് ഷവോമി.
1.5K റെസല്യൂഷനോടുകൂടിയ 6.67 ഇഞ്ച് AMOLED കര്‍വ്ഡ് ഡിസ്പ്ലേയാണ് ഫോണിന് നല്‍കിയിരിക്കുന്നത്. അതിന് 120Hz റിഫ്രഷ് നിരക്ക്, 1800 nits പീക്ക് ബ്രൈറ്റ്നസ്, 1920Hz ഹൈ-ഫ്രീക്വൻസി PWM ഡിമ്മിങ്, HDR10+ എന്നിവയുടെ പിന്തുണയുമുണ്ട്. ഡിസ്പ്ലേ സംരക്ഷണത്തിനായി കോര്‍ണിങ് ഗൊറില്ല വിക്ടസിന്റെ സുരക്ഷയും ഇതിലുണ്ട്.
നേരത്തെ വെളിപ്പെടുത്തിയതുപോലെ, നോട്ട് 13 പ്രോ+ ഏറ്റവും പുതിയ മീഡിയടെക് ഡൈമെൻസിറ്റി 7200 അള്‍ട്രാ ചിപ്സെറ്റുമായാണ് വരുന്നത്. 16 ജിബി വരെ റാമും 512 ജിബി വരെ സ്റ്റോറേജുമുണ്ട്. മികച്ച പവര്‍ മാനേജ്മെന്റിനായി P1 ചാര്‍ജിങ് ചിപ്പുള്ള 5,000mAh ബാറ്ററിയും 120W ഫാസ്റ്റ് ചാര്‍ജിങ്ങും നിങ്ങള്‍ക്ക് ലഭിക്കും. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള MIUI 14-ല്‍ ആണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.
ക്യാമറ വിഭാഗത്തിലും ഒരു വിട്ടുവീഴ്ചയും ഷവോമി വരുത്തിയിട്ടില്ല. സാംസങ് HP3 സെൻസറും OIS ഉം ഉള്ള 200MP മെയിൻ സ്നാപ്പര്‍, 8MP അള്‍ട്രാ വൈഡ് ലെൻസ്, 2MP മാക്രോ ക്യാമറ എന്നിവയാണ് ബാക് ക്യാമറാ വിശേഷങ്ങള്‍. മുൻ ക്യാമറ 16MP ആണ്. 4K വീഡിയോ റെക്കോര്‍ഡിംഗ്, ഫിലിം ക്യാമറ, മൈക്രോ മൂവി, ലോംഗ് എക്സ്പോഷര്‍ എന്നിവയടക്കം നിരവധി ക്യാമറ ഫീച്ചറുകളാണുള്ളത്.
5G, Wi-Fi 6, ബ്ലൂടൂത്ത് 5.3, NFC, ഡ്യുവല്‍ സ്റ്റീരിയോ സ്പീക്കറുകള്‍, ഇൻ-ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സ്കാനര്‍ എന്നിവയാണ് മറ്റ് ഫീച്ചറുകള്‍
റെഡ്മി നോട്ട് 13 പ്രോ ഫീച്ചറുകള്‍
ഡിസ്പ്ലേ നോട്ട് 13 പ്രോ+ -ന് സമാനമാണ് എന്ന് പറയാം. എന്നാല്‍, 13 പ്രോയില്‍ കര്‍വ്ഡ് ഡിസ്പ്ലേയില്ല. കൂടാതെ ലെതര്‍ ഫിനിഷും നല്‍കിയിട്ടില്ല. ക്യാമറാ സവിശേഷതകളിലും കാര്യമായ മാറ്റമില്ല. അതേസമയം, ഫോണിന് നല്‍കിയിരിക്കുന്ന ചിപ്സെറ്റ് സ്നാപ്ഡ്രാഗണ്‍ 7എസ് ജെൻ 2 ആണ്. റാം സ്റ്റോറേജ് ഫീച്ചറുകളും നോട്ട് 13 പ്രോ+ ന് സമാനമാണ്. എന്നാല്‍, 5100 എംഎഎച്ച് ബാറ്ററിയും 67 വാട്ട് ഫാസ്റ്റ് ചാര്‍ജിങ്ങുമായാണ് ഫോണ്‍ എത്തുന്നത്. ഫോണിനൊപ്പം 3.5 എംഎം ഓഡിയോ ജാക്ക് ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നതും എടുത്തുപറയേണ്ടതാണ്.
റെഡ്മി നോട്ട് 13 5ജി ഫീച്ചറുകള്‍
വനില മോഡലായ റെഡ്മി നോട്ട് 13 6.67 ഇഞ്ച് അമോലെഡ് ഫ്ലാറ്റ് ഡിസ്പ്ലേയുമായാണ് വരുന്നത്. ഫുള്‍ എച്ച്ഡി+ റെസല്യൂഷൻ, 120 ഹെര്‍ട്സ് റിഫ്രഷ് നിരക്ക്, 1000 നിറ്റ് ബ്രൈറ്റ്നസ് എന്നിവയുമുണ്ട്. 12 ജിബി വരെ റാമും 256 ജിബി സ്റ്റോറേജുമുള്ള ഫോണിന് മീഡിയടെക് ഡൈമെൻസിറ്റി 6080 SoC ആണ് കരുത്തേകുന്നത്.
100എംപി പ്രധാന ക്യാമറയും 2എംപി ഡെപ്ത് സെൻസറും 16എംപി സെല്‍ഫി ഷൂട്ടറും ഇതിലുണ്ട്. 33W ഫാസ്റ്റ് ചാര്‍ജിംഗുള്ള 5,000mAh ബാറ്ററിയാണ് ഫോണിന് നല്‍കിയിരിക്കുന്നത്.
വില വിവരങ്ങള്‍
റെഡ്മി നോട്ട് 13 സീരീസിന് ചൈനയില്‍ നല്‍കിയിരിക്കുന്ന വിലയും അത് ഇന്ത്യൻ രൂപയിലേക്ക് മാറ്റിയ വിവരങ്ങളുമാണ് ചുവടെ നല്‍കിയിരിക്കുന്നത്. ഇന്ത്യയിലേക്ക് ഈ ഫോണുകള്‍ വരുമ്ബോള്‍ ചിലപ്പോള്‍ വിലയില്‍ മാറ്റം വന്നേക്കാം.
റെഡ്മി നോട്ട് 13 പ്രോ
- 8GB+128GB: 1,499 യുവാൻ (~ 17,200 രൂപ)
- 8GB+256GB: 1,699 യുവാൻ (~ 19,600 രൂപ)
- 12GB+256GB: 1,899 യുവാൻ (~ 21,900 രൂപ)
- 12GB+512GB: 1,999 യുവാൻ (~ 23,000 രൂപ)
- 16GB+512GB: 2,099 യുവാൻ (~ 24,200 രൂപ)
റെഡ്മി നോട്ട് 13 പ്രോ+
- 12GB+256GB: 1,999 യുവാൻ (~ 23,000 രൂപ)
- 12GB+512GB: 2,199 യുവാൻ (~ 25,300 രൂപ)
- 16GB+512GB: 2,299 യുവാൻ (~ 26,400 രൂപ)
റെഡ്മി നോട്ട് 13
- 6GB+128GB: 1,199 യുവാൻ (~ 13,800 രൂപ)
- 8GB+128GB: 1,299 യുവാൻ (~ 14,900 രൂപ)
- 8GB+256GB: 1,499 യുവാൻ (~ 17,200 രൂപ)
- 12GB+256GB: 1,699 യുവാൻ (~ 19,500 രൂപ)
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം