കോഴിക്കോട്: ജില്ലയിൽ നിപ ഭീതി ഒഴിയുന്നു. ഇന്ന് ലഭിച്ച അഞ്ചു പരിശോധന ഫലങ്ങളും നെഗറ്റീവായി. ജില്ലയിലെ കണ്ടെയ്ന്‍മെന്‍റ് സോണുകൾ ഒഴികെയുള്ള പ്രദേശങ്ങളിലെ വിദ്യാലയങ്ങൾ നാളെ മുതൽ തുറന്നു പ്രവർത്തിക്കും.
അതേസമയം കണ്ടെയ്ൻമെന്റ് സോണിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഓൺലൈൻ പഠനം തുടരും. കണ്ടെയ്ൻമെന്റ് സോണിൽ താമസിക്കുന്ന വിദ്യാർത്ഥികൾക്ക് വിദ്യാലയങ്ങളിൽ പോവുന്നതിന് നിയന്ത്രണമുള്ളതിനാൽ ഇവർക്ക് ഓൺലൈൻ പഠന സൗകര്യം ഒരുക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർ എ ഗീത നിർദ്ദേശം നൽകി.
മാസ്കും സാനിറ്റൈസറും ഉൾപ്പടെയുള്ള സുരക്ഷ ക്രമീകരണങ്ങൾ പാലിച്ചു കൊണ്ടായിരിക്കും വിദ്യാലയങ്ങൾ പ്രവർത്തിക്കുക. നിപാ രോഗബാധ പടരാതിരിക്കാൻ മുൻകരുതൽ എന്ന രീതിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠനം ഓൺലൈൻ ആക്കി ജില്ലാ കലക്ടർ ഉത്തരവിറക്കിയിരുന്നു.
ജില്ലയില്‍ ഒന്‍പത് ദിവസമായി പുതിയ നിപ പോസിറ്റീവ് കേസുകളില്ലെന്നത് ആശ്വാസകരമാണ്. ചികിത്സയിലുള്ള ഒന്‍പത് വയസുകാരന്‍റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. കുട്ടിക്ക് ഒറ്റക്ക് നടക്കാന്‍ സാധിക്കുന്നുണ്ടെന്നും ആരോഗ്യ മന്ത്രി വീണാജോര്‍ജ് അറിയിച്ചു. ചികിത്സയിലുള്ള മറ്റുള്ളവരുടേയും ആരോഗ്യനില തൃപ്തികരമാണ്. ഇതുവരെ 377 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. നിലവില്‍ 915 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















