ജയ്പൂർ: അദാനി വിഷയത്തെക്കുറിച്ച് സംസാരിക്കാൻ കേന്ദ്രസർക്കാരിന് ഭയമാണെന്ന് ആവർത്തിച്ച് രാഹുൽ ഗാന്ധി. പാർലമെന്റിൽ അദാനിയെ കുറിച്ച് മിണ്ടിയാൽ നേരത്തെ മൈക്കുകളാണ് ഓഫ് ചെയ്തിരുന്നതെങ്കിൽ ഇപ്പോൾ ക്യാമറകളും ഓഫ് ചെയ്യാൻ തുടങ്യെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കമിട്ട് തൊഴിലാളി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.
“കുറച്ച് ദിവസം മുമ്പ് ഞാൻ അദാനി വിഷയത്തിൽ പാർലമെന്റിൽ ഒരു പ്രസംഗം നടത്തി. നേരത്തെ ഞങ്ങളുടെ മൈക്കുകൾ ഓഫാക്കിയിരുന്ന അവർ ഇപ്പോൾ ക്യാമറകളും ഓഫ് ചെയ്യാൻ തുടങ്ങിയിരിക്കുന്നു. എന്റെ ലോക്സഭ അംഗത്വം റദ്ദാക്കി. ഇതാദ്യമായാണ് മാനനഷ്ടക്കേസിൽ ഒരാൾക്ക് പരമാവധി ശിക്ഷ ലഭിച്ചത്. എന്തുകൊണ്ടാണ്? . ബി.ജെ.പി പ്രവർത്തകന്റെ മുന്നിൽ ‘അദാനി’ എന്ന് പറഞ്ഞാൽ മതി, അവൻ ഓടിപ്പോകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദാനിയും തമ്മിലുള്ള ബന്ധം എന്താണെന്ന് അവരോട് ചോദിക്കൂ, അവർ ഓടിപ്പോകും,” രാഹുൽ ഗാന്ധി പറഞ്ഞു.
അതേസമയം, വനിതാ സംവരണ ബില്ലിന് പ്രതിപക്ഷം ഉൾപ്പെടെ പച്ചക്കൊടി കാണിച്ചിട്ടും നടപ്പാക്കാതെ വാഗ്ദാനമായി നിലനിർത്തുന്ന ബി.ജെ.പി നിലപാടിനെ രാഹുൽ ഗാന്ധി വിമർശിച്ചു.
അഴിമതി, കൈക്കൂലി ആരോപണങ്ങൾ; അട്ടപ്പാടിയിലെ ഷോളയൂർ വില്ലേജ് ഓഫീസർക്ക് സസ്പെൻഷൻ
“ഇപ്പോൾ ഇന്ത്യയും ഭാരതവും തമ്മിൽ തർക്കം സൃഷ്ടിക്കാനാണ് ബി.ജെ.പി ആഗ്രഹിക്കുന്നത്. ഒരു പ്രത്യേക സമ്മേളനം വിളിച്ചതിനാൽ അവർക്ക് കുറച്ച് അജണ്ട ആവശ്യമാണ്. അങ്ങനെ അവർ വനിതാ സംവരണ ബിൽ കൊണ്ടുവരുന്നത്. ഞങ്ങൾ ബില്ലിനെ പിന്തുണച്ചു. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണ് ഇത് പഞ്ചായത്ത് സംവിധാനത്തിലേക്ക് കൊണ്ടുവന്നതെന്ന് ഓർക്കണം. മുഴുവൻ പ്രതിപക്ഷവും വനിതാ സംവരണത്തെ പിന്തുണച്ചു. പക്ഷേ ബി.ജെ.പി നടപ്പാക്കാൻ ഉദ്ദേശിക്കുന്നത് പത്ത് വർഷം കഴിഞ്ഞാണ്. എന്നാൽ, അത് ഇന്ന് തന്നെ നടപ്പിലാക്കണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.” രാഹുൽ ഗാന്ധി പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















