ചര്‍മ്മ സംരക്ഷണം അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് എല്ലാവര്‍ക്കും അറിയാം. മുഖസൗന്ദര്യത്തിനായി വിവിധ ക്രീമുകളും ഫേസ് പാക്കുകളും ഉപയോഗിക്കുന്നവരാണ് പലരും.
പ്രകൃതിദത്ത മാര്‍ഗങ്ങളിലൂടെ ഇനി മുതല്‍ ചര്‍മ്മത്തെ സംരക്ഷിക്കാം.
പണ്ടുകാലം മുതലേ ചര്‍മ്മ സംരക്ഷണത്തിന് വേണ്ടി ഉപയോഗിക്കുന്ന ഒന്നാണ് കടലമാവ്. ചര്‍മ്മത്തിലുണ്ടാകുന്ന കരുവാളിപ്പ് അകറ്റാനും ചര്‍മ്മത്തിന് നല്ല നിറം നല്‍കാനുമെല്ലാം കടലമാവ് സാധാരണയായി ഉപയോഗിക്കാറുണ്ട്. ഇതിന്റെ ആന്റി ഏജിങ് ഗുണം ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കി ചര്‍മ്മം മനോഹരമാക്കുന്നു.
കടലമാവ് ഫേസ് പാക്ക് ഈ രീതിയില്‍ ഉപയോഗിക്കാം…
ഒന്ന്…
മൂന്ന് ടേബിള്‍ സ്പൂണ്‍ കടലമാവും ഒരു നുള്ള് മഞ്ഞളും ഒരു ടീസ്പൂണ്‍ ഒലീവ് ഓയിലും അല്‍പം നാരങ്ങാ നീരും ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്തും കഴുത്തിലും പുരട്ടാം. പതിനഞ്ച് മിനിറ്റിന് ശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകാം. ചര്‍മ്മം തിളങ്ങാൻ ഈ പാക്ക് സഹായിക്കും.
രണ്ട്…
ഒരു സ്‌പൂണ്‍ അരിപൊടി, ഒരു സ്‌പൂണ്‍ കടലമാവ്, അല്‍പം തേൻ ആവശ്യത്തിന് തെെരും ചേര്‍ത്ത് യോജിപ്പിച്ച് ഒരു പേസ്റ്റ് തയാറാക്കുക. ഈ മിശ്രിതം ഒരു ബ്രഷ് ഉപയോഗിച്ച് മുഖത്ത് തേച്ച് പിടിപ്പിക്കുക. 15 മിനിട്ടിന് ശേഷം മുഖം കഴുകി വ്യത്തിയാക്കുക. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.
മൂന്ന്…
മൂന്ന് ടീസ്പൂണ്‍ കടലമാവിലേയ്ക്ക് ഒന്നര ടീസ്പൂണ്‍ വീതം ഓട്‌സ് പൊടിച്ചതും തൈരും ചേര്‍ത്ത് മിക്സ് ചെയ്ത് പാക്ക് ഉണ്ടാക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടി സ്‌ക്രബ് ചെയ്യാം. 15- 20 മിനിറ്റിന് ശേഷം കഴുകിക്കളയം. കരുവാളിപ്പ് മാറാൻ ഈ പാക്ക് സഹായിക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















