Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Business

ഇറ്റലിക്ക് പിന്നാലെ പോളണ്ടിലും ലുലു ഗ്രൂപ്പ് പ്രവർത്തനം വ്യാപിപ്പിക്കുന്നു

Web Desk by Web Desk
Sep 23, 2023, 03:52 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

വാഴ്സാ: റീട്ടെയ്ൽ വ്യവസായ രംഗത്ത് സമാനതകളില്ലാത്ത സേവനവുമായി ഉപഭോക്താക്കളെ വിസ്മയിപ്പിക്കുന്ന ലുലു,  മധ്യയൂറോപ്പ്യൻ ദേശത്ത്  കൂടി  സാന്നിദ്ധ്യം ശക്തമാക്കി. വടക്കൻ ഇറ്റലിക്ക് പുറമേ പോളണ്ടിലും പുതിയ പദ്ധതികൾക്ക് ധാരണയായി. പോളണ്ടിന്റെ കാർഷിക മേഖലയ്ക്ക് കൂടി കൈത്താങ്ങാകുന്ന പദ്ധതികൾക്കാണ് ലുലു തുടക്കമിട്ടിരിക്കുന്നത്. വികസന നയങ്ങളുടെ ഭാഗമായി രണ്ട് നിർണ്ണായക കരാറുകളിൽ പോളണ്ട് സർക്കാരുമായി ലുലു ഗ്രൂപ്പ് ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു.

രണ്ടായിരത്തിലധികം തടാകങ്ങളുള്ളതും പോളണ്ടിന്റെ വടക്കൻ പ്രദേശമായ 
മസൂറിയൻ ലേക്ക് ഡിസ്ട്രിക്റ്റിലേക്ക് മിഴിതുറക്കുന്ന ഓൾസ്റ്റൈൻ മസൂറി എയർപോർട്ടിലാണ് ലുലു ഗ്രൂപ്പിന്റെ മധ്യയൂറോപ്പ്യൻ മേഖലയിലെ പുതിയ പദ്ധതി. ലോവർ വിസ്റ്റുല മുതൽ പോളണ്ട്- റഷ്യ അതിർത്തി വരെ വ്യാപിച്ചുകിടക്കുന്ന അതിമനോഹരമായ ലേക്ക് ഡിസ്ക്രട്രിക്ടിൽ നിന്നുള്ള നവീനമായ പഴങ്ങൾ, പച്ചക്കറികൾ, മറ്റ് ഭക്ഷ്യഉൽപ്പന്നങ്ങൾ എന്നിവ ശേഖരിച്ച് കയറ്റുമതി ചെയ്യുന്ന ഭക്ഷ്യസംസ്കരണ കയറ്റുമതി കേന്ദ്രമാണ് ഇവിടെ തുറക്കുക. മധ്യയൂറോപ്പ്യൻ മേഖലയിലെ ഏറ്റവും സ്വാദിഷ്ഠമായ ബെറി, ആപ്പിൾ, ചീസ് മുതൽ പചക്കറി, ഇറച്ചി ഉൽപ്പന്നങ്ങൾ വരെ ഈ ഭക്ഷ്യസംസ്കാരണ കയറ്റുമതി കേന്ദ്രത്തിലൂടെ ഇന്ത്യ, മിഡിൽ ഈസ്റ്റ് അടക്കമുള്ള മേഖലയിൽ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ദൗത്യം. ലുലു ഹൈപ്പർമാർക്കറ്റുകളിൽ മിതമായ നിരക്കിൽ മധ്യയൂറോപ്പ്യൻ വിഭവങ്ങൾ സ്വന്തമാക്കാനുള്ള അവസരമാണ് ഉപഭോക്താകൾക്ക് ലഭിക്കുന്നത്.  പോളണ്ടിലെ കർഷകർക്കും സഹകരണ സംഘങ്ങൾക്കും സഹായകരമാകുന്നത് കൂടിയാണ് പദ്ധതി.

lulu in italy

 

പോളണ്ടിലെ വിവിധയിടങ്ങളിൽ നിക്ഷേപപദ്ധതികൾ വിപുലമാക്കുന്നതിന് വഴിതുറക്കുന്ന ധാരണാപത്രത്തിൽ പോളിഷ് ഇൻവെസ്റ്റ്മെന്റ് ആൻഡ് ട്രേഡ് ഏജൻസിയും ലുലു ഗ്രൂപ്പും ഒപ്പുവച്ചു. പോളണ്ടിൽ ലുലു ഗ്രൂപ്പിന്റെ നിക്ഷേപസാധ്യതകൾ സുഗമമാക്കുന്നതിനും പ്രവർത്തനം കൂടുതൽ വിപുലീകരിക്കുന്നതിനുമായാണ് ധാരണ.  ലുലുവിന്റെ കൂടുതൽ നിക്ഷേപസാധ്യകൾ പോളണ്ടിൽ‌ ആരംഭിക്കുന്നതിന് കൂടിയാണ് വഴി തുറന്നിരിക്കുന്നത്.chungath 7

പദ്ധതിയുടെ ആദ്യ ഫ്ലാഗ് ഓഫ്, ഓൾസ്‌റ്റിൻ മസൂറി എയർപോർട്ട് മാനേജ്‌മെന്റ് ബോർഡ് പ്രസിഡന്റ് വിക്ടർ വോജ്‌സിക്കിന്റെ സാന്നിധ്യത്തിൽ വാർമിൻസ്‌കോ-മസുർസ്‌കി റീജിയൻ ഗവർണർ ഗുസ്‌റ്റോ മാരേക് ബ്രെസിൻ, ലുലു ഗ്രൂപ്പ് ചെയർമാൻ യൂസഫ് അലി എം.എ എന്നിവർ ചേർന്ന് നിർവ്വഹിച്ചു. 

ReadAlso:

ഫെഡറൽ ബാങ്ക് ഡെബിറ്റ് ക്രെഡിറ്റ് കാർഡുകളിൽ ഇളവുമായി വീക്കെൻഡ് വിത്ത് ഫെഡറൽ 

അടുത്ത വർഷം ആദ്യത്തോടെ കാറുകൾക്ക് കൂടുതൽ തുക മുടക്കേണ്ടിവരും; കാരണം എന്തെന്നോ?…

ബിസിനസ് സൗഹൃദ കേരളം: വൈദ്യുതി മേഖലയിലെ വിപ്ലവകരമായ പരിഷ്കാരങ്ങൾ വിജയത്തിന് പിന്നിൽ!

ഇന്നത്തെ സ്വർണവില അറിയാം

സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്

പോളണ്ടിലെ യുഎഇ അംബാസഡർ മുഹമ്മദ് അൽ ഹർബി, യുഎഇയിലെ പോളണ്ട് അംബാസഡർ ജാക്കൂബ് സ്ലാവെക്, ലുലു ഗ്രൂപ്പ് ഡയറക്ടർ മുഹമ്മദ് അൽത്താഫ്,  പോളിഷ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ട്രേഡ് ഏജൻസിയിലെ മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവരും ചടങ്ങിൽ ഭാഗമായി. ഉൽപ്പന്നങ്ങൾ നേരിട്ട് സംഭരിക്കുന്നതിന്റെ ഭാഗമായി പോളണ്ടിലെ കാർഷിക സഹകരണ സംഘങ്ങളുമായി ലുലു ഗ്രൂപ്പ് കൂടിക്കാഴ്ചയും നിശ്ചയിച്ചിട്ടുണ്ട്.

 കർഷകർക്ക് മികച്ച വില ഉറപ്പാക്കി കാർഷിക മേഖലയിൽ നിന്ന് നേരിട്ട് സംഭരിച്ച് ലോകത്തെ വിവിധയിടങ്ങളിലുള്ള ലുലു ഹൈപ്പർമാർക്കറ്റുകളിൽ മധ്യയൂറോപ്പ്യൻ മേഖലയിലെ ഭക്ഷ്യഉൽപ്പന്നങ്ങളെ പരിചയപ്പെടുത്തുകയാണ് പോളണ്ടിലെ പദ്ധതിയിലൂടെ ലുലു. ആദ്യഘട്ടമായി 50 മില്യൺ യൂറോയുടെ കയറ്റുമതിയാണ് ലുലു ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. തുടർന്നുള്ള കാലയളവിൽ കയറ്റുമതിയുടെ തോത് വർധിപ്പിച്ച് വലിയ കയറ്റുമതി സാധ്യതകൂടിയാണ് തുറക്കുന്നത്. പ്രദേശികമായി നിരവധി പേർക്ക് പുതിയ തൊഴിലവസരം ഒരുങ്ങും.
 

“ഭക്ഷ്യസുരക്ഷാപ്രോത്സാഹനത്തിനുള്ള ലുലുവിന്റെ ചുവടുവയ്പ്പിന്റെ ഭാഗമായാണ് യൂറോപ്പിലെ പദ്ധതികൾ. അന്താരാഷ്ട്ര തലത്തിൽ  സ്ഥിരതയുള്ള ഭക്ഷ്യഉൽപ്പന്ന വിതരണശ്രംഖലയാണ് ലുലുവിന്റെ ലക്ഷ്യം. ഇതിന്റെ തുടർച്ചയായാണ് യൂറോപ്പിലും ഭക്ഷ്യസംസ്കരണ കയറ്റുമതി കേന്ദ്രങ്ങൾ തുറക്കുന്നത്. പോളിഷ് ഉൽപന്നങ്ങൾ മിതമായ നിരക്കിൽ നേരിട്ട് വിവിധയിടങ്ങളിലുള്ള ലുലു ഹൈപ്പർമാർക്കറ്റുകളിൽ എത്തിക്കാനാകും. പോളണ്ടിലെ കാർഷിക മേഖലയ്ക്ക് കൂടി കൈത്താങ്ങാകുന്നതാണ് പദ്ധതിയെന്നത് ഏറെ സന്തോഷം നൽകുന്നു” വാർസോയിലെ പ്രസിഡൻഷ്യൽ പാലസിൽ നടന്ന ഉന്നതതല യോഗത്തിന് ശേഷം ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി പറഞ്ഞു.

പോളണ്ടിലെ ലുലുവിന്റെ നിക്ഷേപപദ്ധതികളെ പ്രശംസിച്ച പോളണ്ട് പ്രസിഡന്റിന്റെ ഉപദേഷ്ടാവ സിഡ്സിസ്ലോ സോകാൽ, പ്രാദേശിക വികസനത്തിന് കൂടി വഴിവയ്ക്കുന്ന ഇത്തരം പദ്ധതികൾ നാടിന്റെ കൂടി ആവശ്യമാണെന്നും കൂട്ടിചേർ‌ത്തു.

ബിഎസ്പി എംപി ഡാനിഷ് അലിയ്‌ക്കെതിരെ ബിജെപി എംപി രമേഷ് ബിധുരി നടത്തിയ അപകീർത്തികരമായ പരാമർശത്തിൽ ലോക്സഭാ സ്പീക്കർക്ക് കത്ത്
‌
ലുലു ഗ്രൂപ്പിന്റെ പദ്ധതികൾക്ക് പൂർണ പിന്തുണ സർക്കാർ നൽകുമെന്ന് പോളണ്ട് കാർഷിക ഗ്രാമീണ വികസന മന്ത്രി റോബേർട്ട് ടെല്ലസ് വ്യക്തമാക്കി. പ്രത്യേകിച്ച് അറബ് വിപണി പോളിഷ് ഉൽപ്പന്നങ്ങൾക്ക് തുറന്നിടുന്ന സാധ്യത വലുതാണെന്ന് ചൂണ്ടികാട്ടി അദ്ദേഹം പോളണ്ട് ഉൽപന്നങ്ങളുടെ പ്രചാരണത്തിനായി യുഎഇയിൽ എത്തണമെന്ന എം.എ യൂസഫലിയുടെ ക്ഷണം സ്വീകരിക്കുകയും ചെയ്തു.

ഡിജിറ്റൽ കാര്യ മന്ത്രി ജാനുസ് സിസിൻസ്കി, വികസന മന്ത്രി വാൾഡെമർ ബുദ എന്നിവരുമായും ലുലു ഗ്രൂപ്പ് ചെയർമാൻ കൂടിക്കാഴ്ച്ച നടത്തി. നേരത്തെ,ഓൾസ്‌റ്റിൻ മസൂറി എയർപോർട്ടിലെത്തിയ എം.എ യൂസഫലിക്ക് ഊഷ്മളമായ വരവേൽപ്പാണ് ഉദ്യോഗസ്ഥരും പ്രാദേശിക കൂട്ടായ്മകളും നൽകിയത്.

lulu in italy

1.പോളണ്ട് പ്രസിഡൻഷ്യൽ പാലസിൽ, പ്രസിഡന്റിന്റെ ഉപദേഷ്ടാവ് സിഡ്സിസ്ലോ സോകാലുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി കൂടിക്കാഴ്ച നടത്തിയപ്പോൾ. പോളണ്ടിലെ യുഎഇ അംബാസഡർ മുഹമ്മദ് അൽ ഹർബി, യുഎഇയിലെ പോളണ്ട് അംബാസഡർ ജാക്കൂബ് സ്ലാവെക്, ലുലു ഗ്രൂപ്പ് ഡയറക്ടർ മുഹമ്മദ് അൽത്താഫ്,  പോളിഷ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ട്രേഡ് ഏജൻസിയിലെ മുതലായവർ.

2. പോളിഷ് ഇൻവെസ്റ്റ്മെന്റ് ആൻഡ് ട്രേഡ് ഏജൻസി ചെയർമാൻ പാവെൽ കുർത്താസ് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി എന്നിവർ ധാരണാപത്രത്തിൽ ഒപ്പ്‌ വെച്ച ശേഷം . പോളണ്ടിലെ യുഎഇ അംബാസഡർ മുഹമ്മദ് അൽ ഹർബി, യുഎഇയിലെ പോളണ്ട് അംബാസഡർ ജാക്കൂബ് സ്ലാവെക്, പോളിഷ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ട്രേഡ് ഏജൻസിയിലെ മുതിർന്ന ഉദ്യോഗസ്ഥരും സമീപം.

3. പോളണ്ടിൽ നിന്നുള്ള ഭക്ഷ്യസംസ്കരണ കയറ്റുമതി കേന്ദ്രത്തിന്റെ ആദ്യ ഫ്ലാഗ് ഓഫ്, ഓൾസ്‌റ്റിൻ മസൂറി എയർപോർട്ട് മാനേജ്‌മെന്റ് ബോർഡ് പ്രസിഡന്റ് വിക്ടർ വോജ്‌സിക്ക്, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി എന്നിവർ ചേർന്ന് നിർവ്വഹിക്കുന്നു. പോളണ്ടിലെ യുഎഇ അംബാസഡർ മുഹമ്മദ് അൽ ഹർബി, യുഎഇയിലെ പോളണ്ട് അംബാസഡർ ജാക്കൂബ് സ്ലാവെക് എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ഫ്ലാഗ് ഓഫ്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

Latest News

മണ്ഡല- മകരവിളക്ക് തീർഥാടനം; ശബരിമല നട തുറന്നു / Sabarimala reopens for mandala makaravilakku 2025

ബിഎല്‍ഒയുടെ മരണം: കലക്ടറോട് റിപ്പോര്‍ട്ട് തേടി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ /BLO’s death: Election Commissioner seeks report from Collector

സൈക്കിളിൽ തുടങ്ങി മൈഥിലിയിലെത്തിയ വിപ്ലവം: ബീഹാറിന്റെ പെൺവിദ്യാഭ്യാസ യാത്രയും അതിന്റെ രാഷ്ട്രീയ സത്യങ്ങളും

വൈഷ്ണയ്ക്കെതിരെ പരാതി നൽകിയ CPM ബ്രാഞ്ച് അംഗത്തിന്റെ വീട്ടു നമ്പറിൽ 22 പേരെന്ന് രേഖ

ആർഎസ്എസിലെ രണ്ടുമൂന്നുപേർ വ്യക്തിവൈരാഗ്യം തീർക്കുന്നു; ആരോപണവുമായി ആത്മഹത്യക്കു ശ്രമിച്ച ബിജെപി നേതാവ് ശാലിനി, വീഡിയോ കാണാം…

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

അനീഷിന്റെ പഴയ ഭാര്യ എവിടെ?

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies