ലോക്സഭയിൽ മുസ്ലീം വിരുദ്ധ പരാമർശം നടത്തിയ എംപിക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം. കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരിയാണ് സ്പീക്കർ ഓം ബിർളയ്ക്ക് കത്തയച്ചത്.
ചന്ദ്രയാൻ 3ന്റെ വിജയത്തെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നതിനിടെയായിരുന്നു ഡാനിഷ് അലിക്കെതിരെ ബിജെപി എംപിയായ രമേശ് ബിധുരി അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയത്. ഡാനിഷ് അലി സ്ത്രീകളെ കൂട്ടിക്കൊടുക്കുന്നയാളാണെന്നും തീവ്രവാദിയാണെന്നുമടക്കമുള്ള അപകീർത്തികരമായ പരാമർശങ്ങളാണ് രമേഷ് ബിധുരി നടത്തിയത്. സ്പീക്കറോട് നടപടിയെടുക്കാൻ ആവശ്യപ്പെടാൻ താൻ ബാധ്യസ്ഥനാണെന്നായിരുന്നു ചൗധരിയുടെ പ്രതികരണം.
പാർലമെന്റിന്റെ ചരിത്രത്തിൽ ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട ഒരു അംഗത്തിനെതിരെയും ഇത്തരം വാക്കുകൾ ആരും ഉപയോഗിച്ചിട്ടില്ല, അതും ബഹുമാനപ്പെട്ട സ്പീക്കറുടെ സാന്നിധ്യത്തിൽ. രമേഷ് ബിധുരിയെ താക്കീത് ചെയ്യുകയും ഡാനിഷ് അലിക്കെതിരെ അദ്ദേഹം ഉപയോഗിച്ച അസഭ്യവാക്കുകൾ നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്.
എന്നാൽ രമേഷ് ബിധുരിയുടെ വാക്കുകൾ മാധ്യമങ്ങളിൽ നിറയുകയാണ്. സഭയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളുടെയും ചട്ടങ്ങളുടെയും നഗ്നമായ ലംഘനം കണക്കിലെടുത്ത്, പ്രിവിലേജ് കമ്മിറ്റി വിഷയം വിശദമായി പരിശോധിച്ച് തെറ്റ് ചെയ്ത അംഗം രമേഷ് ബിധുരിക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കുന്നത് ഉചിതമായിരിക്കുമെന്നും കത്തിൽ ഉന്നയിക്കുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം