ഇരു പാര്‍ട്ടികളിലെയും പ്രമുഖ നേതാക്കള്‍ ഉള്‍പ്പെടെ വിവിധ തലങ്ങളില്‍ ചര്‍ച്ചകള്‍ നടത്തിയതായാണ് വിവരം. ബിഎസ്പി എംപി ഡാനിഷ് അലിക്കെതിരായ ബിജെപി എംപിയുടെ വിദ്വേഷ പരാമര്‍ശത്തില്‍ ഇന്ത്യ മുന്നണി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത് ഈ നീക്കത്തിന്റെ ഭാഗമായെന്നും സൂചനയുണ്ട്
2024 ലോകസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തുക എന്ന ഒരൊറ്റ അജണ്ടയില്‍ മുന്നോട്ടുപോകുന്ന ഇന്ത്യ മുന്നണിയുടെ അടുത്ത നീക്കം ബിഎസ്പിയെ സഖ്യത്തില്‍ എത്തിക്കുക എന്നതാണ്. ഇതിനായുള്ള ചരടുവലികള്‍ മാസങ്ങള്‍ക്കു മുന്‍പ് തന്നെ ആരംഭിച്ചു. ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിഎസ്പിയുമായി ധാരണയിലാവുകയും പിന്നീട് അതേ ധാരണയില്‍ നിന്നും പിന്മാറിയ കോണ്‍ഗ്രസ് പാര്‍ട്ടിയാണ് നിലവിലെ സജീവ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഇരു പാര്‍ട്ടികളിലെയും പ്രമുഖ നേതാക്കള്‍ ഉള്‍പ്പെടെ വിവിധ തലങ്ങളില്‍ ചര്‍ച്ചകള്‍ നടത്തിയതായാണ് വിവരം. കഴിഞ്ഞമാസം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ബിഎസ്പി അധ്യക്ഷ മായാവതിയുമായി കൂടിക്കാഴ്ച നടത്തിയതായി കോണ്‍ഗ്രസ് വൃത്തകള്‍ അറിയിച്ചു.
ബിഎസ്പി എംപി ഡാനിഷ് അലിക്കെതിരായ ബിജെപി എംപി രമേശ് ബിദൂരിയുടെ വിദ്വേഷ പരാമര്‍ശത്തില്‍ ഇന്ത്യ മുന്നണി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത് ഈ നീക്കത്തിന്റെ ഭാഗമായാണെന്നാണ് സൂചന. ഇന്നലെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും ഡാനിഷ് അലിയെ സന്ദര്‍ശിച്ചിരുന്നു. ഡാനിഷ് അലിക്ക് നല്കുന്ന പിന്തുണയിലൂടെ ബിഎസ്പിയെ സഖ്യത്തില്‍ എത്തിക്കുക എന്നുള്ള ലക്ഷ്യമാണ് മറുവശത്ത്. ഉത്തര്‍പ്രദേശിലെ ഭൂരിഭാഗം ദളിത് വോട്ടുകളും സ്വാധീനിക്കുവാന്‍ കഴിവുള്ള പാര്‍ട്ടിയാണ് ബിഎസ്പി.അന്‍പതോളം ലോകസഭാ സീറ്റുകളില്‍ വ്യക്തമായ മുന്നേറ്റം ഉണ്ടാക്കുവാനും ബിഎസ്പിക്ക് കഴിയും.ബിഎസ്പി സ്വതന്ത്രമായി മത്സരിച്ചാല്‍ അത് ബിജെപിക്ക് ഗുണം ചെയ്യും എന്നുള്ള വിലയിരുത്തലും ഇന്ത്യ മുന്നണിക്ക് ഉണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം