തിരുവനന്തപുരം : സംസ്ഥാനത്ത് മഴ തുടരും. മലയോര മേഖലയിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പ്രത്യേക ജാഗ്രത നിർദ്ദേശം നൽകി.ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. എന്നാൽ ജില്ലകളിൽ പ്രത്യേക മഴമുന്നറിയിപ്പുകൾ നൽകിയിട്ടില്ല.
കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമത്തിനും സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കേരള- കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് തടസ്സമില്ല.
reaad more കോവളം മാരത്തോണ്‍ മത്സരം; തിരുവനന്തപുരത്ത് നാളെ ഗതാഗത നിയന്ത്രണം
സെപ്റ്റംബർ ഇരുപത്തിയഞ്ചോടെ പടിഞ്ഞാറൻ രാജസ്ഥാനിൽ നിന്ന് കാലവർഷത്തിന്റെ പിൻവാങ്ങൽ ആരംഭിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാൽപടിഞ്ഞാറൻ ജാർഖണ്ഡിനും തെക്കൻ തമിഴ്‌നാടിനു മുകളിലും സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴികളുടെ സ്വാധീനത്തിൽ സംസ്ഥാനത്ത് മഴ തുടരാനാണ് സാധ്യത.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















