ഇലക്ട്രിക് വാഹന രംഗത്ത് നവീകരണത്തിനായി വാര്‍ഡ്‌വിസാര്‍ഡ് ഗ്രൂപ്പിന് പുതിയ നേതൃത്വം

കൊച്ചി: വ്യവസായ രംഗത്തെ പ്രമുഖരായ വാര്‍ഡ്‌വിസാര്‍ഡ് ഗ്രൂപ്പ്, തങ്ങളുടെ മുന്‍നിര ഇലക്ട്രിക് വാഹന ബ്രാന്‍ഡായ ജോയ് ഇ-ബൈക്കിന് പുതിയ നേതൃത്വത്തെ നിയമിച്ചതായി പ്രഖ്യാപിച്ചു. ഇലക്ട്രിക് വെഹിക്കിള്‍ (ഇ.വി) വ്യവസായത്തില്‍ ബ്രാന്‍ഡിന്റെ വളര്‍ച്ചയ്ക്കും നവീകരണത്തിനും നേതൃത്വം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമനങ്ങള്‍.

രണ്ട് പതിറ്റാണ്ടിലേറെയായി സാമ്പത്തിക നേതൃരംഗത്തെ പരിചയസമ്പന്നനായ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് തേജസ് എ മേത്തയെ വാര്‍ഡ്‌വിസാര്‍ഡ് ഗ്രൂപ്പിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ (സിഎഫ്ഒ) ആയി നിയമിച്ചു. നേരത്തെ ബിഎസ്ഇ ലിമിറ്റഡിലും, ട്രാക്ക് പോയിന്റ് ജിപിഎസ് പ്രൈവറ്റ് ലിമിറ്റഡിലും നിര്‍ണായക സംഭാവനകള്‍ നല്‍കിയ അദ്ദേഹം സാമ്പത്തിക തന്ത്രങ്ങള്‍ പരിഷ്‌കരിക്കുന്നതിലും, ഇന്റേണല്‍ കണ്‍ട്രോള്‍ ശക്തിപ്പെടുത്തുന്നതിലും, കോര്‍പ്പറേറ്റ് ആസൂത്രണം രൂപപ്പെടുത്തുന്നതിലും പ്രമുഖനാണ്.

സഞ്ജയ് സാബ്ലോക്ക് ആണ് വാര്‍ഡ്‌വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡിന്റെ ഓപ്പറേഷന്‍സ് പ്രസിഡന്റ്. മൂന്ന് പതിറ്റാണ്ട് നീണ്ട പ്രവര്‍ത്തന മികവുള്ള അദ്ദേഹം യു.കെ വാര്‍വിക്ക് യൂണിവേഴ്‌സിറ്റി ആലുംനിയാണ്. ഹീറോ മോട്ടോര്‍കോര്‍പ്, ടാറ്റ മോട്ടോര്‍സ്, എന്‍ഇഐ ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. ടാറ്റ നാനോക്കായി മൂന്ന് ഗ്രീന്‍ഫീല്‍ഡ് പ്ലാന്റുകള്‍ വിജയകരമായി സ്ഥാപിച്ചതും, സിംഗൂരില്‍ നിന്ന് സാനന്ദിലേക്ക് പ്ലാന്റ് മാറ്റി സ്ഥാപിച്ചതും, ടാറ്റ മോട്ടോഴ്‌സിന്റെ പ്ലാന്റുകളിലുടനീളം വേള്‍ഡ് ക്ലാസ് ക്വാളിറ്റി (ഡബ്ല്യുസിക്യൂ) സമ്പ്രദായങ്ങള്‍ നടപ്പിലാക്കിയതും ഇദ്ദേഹത്തിന്റെ ശ്രദ്ധേയ നേട്ടങ്ങളാണ്.

വാര്‍ഡ്‌വിസാര്‍ഡ് കുടുംബത്തിലേക്ക് ഈ അതുല്യ നേതൃത്വത്തെ സ്വാഗതം ചെയ്യുന്നതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെന്നും, കമ്പനിയുടെ മൂല്യങ്ങളും കാഴ്ചപ്പാടുകളും, അവരുടെ വൈവിധ്യമാര്‍ന്ന അനുഭവവും വൈദഗ്ധ്യവും ചേര്‍ന്ന് ഒരു മികച്ച ടീമിനെ സൃഷ്ടിക്കാന്‍ സഹായിക്കുമെന്നും വാര്‍ഡ്‌വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ യതിന്‍ ഗുപ്‌തെ പറഞ്ഞു.

READ ALSO……മണപ്പുറം ഫൗണ്ടേഷനും ധർമ്മ ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി മലബാർ ക്യാൻസർ സെന്ററിലെ പീഡിയാട്രിക്ക് ഹെമാട്ടോ ഒൻകോളജി വിഭാഗത്തിലേക്ക് ഇലക്ട്രിക്കൽ ബഗ്ഗി നൽകി

വ്യവസായത്തിലെ മുന്‍നിര പ്രസ്ഥാനമായ വാര്‍ഡ്‌വിസാര്‍ഡ് ഗ്രൂപ്പില്‍ ചേരാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും, ഈ റോള്‍ തനിക്ക് ധാരാളം അവസരങ്ങളും ഉത്തരവാദിത്തങ്ങളും നല്‍കുന്നുവെന്നും വാര്‍ഡ്‌വിസാര്‍ഡ് ഗ്രൂപ്പിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായി നിയമിക്കപ്പെട്ട തേജസ് എ മേത്ത പറഞ്ഞു.

വ്യവസായത്തിലെ മുന്‍നിരക്കാരായ വാര്‍ഡ്‌വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡില്‍ ചേരാന്‍ കഴിഞ്ഞത് വലിയ അംഗീകാരമാണെന്ന് വാര്‍ഡ്‌വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡിന്റെ ഓപ്പറേഷന്‍സ് പ്രസിഡന്റായി നിയമിതനായ സഞ്ജയ് സബ്ലോക് പറഞ്ഞു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം