തിരുവനന്തപുരം: പാറശാലയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയുടെ കൈ സഹപാഠികൾ തല്ലിയൊടിച്ചതായി പരാതി. പാറശാല ജിഎച്ച്എസ്എസിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി കൃഷ്ണകുമാറിനാണ് മർദ്ദനമേറ്റത്.
വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനാണ് സംഭവം നടന്നത്. സ്കൂളിൽ വച്ച് രണ്ട് വിദ്യാർത്ഥികൾ തമ്മിൽ വഴക്കുണ്ടായി. ഇതേതുടർന്ന് ക്ലാസ് ലീഡറായ കൃഷ്ണകുമാർ പ്രശ്നത്തിൽ ഇടപെട്ടു. കൂടാതെ, പ്രശ്നം സ്കൂൾ അധികൃതരെ അറിയിക്കുകയും ചെയ്തു.
സംഭവം സ്കൂൾ അധികൃതരെ അറിയിച്ചതിനെ ചൊല്ലി രണ്ടു വിദ്യാർത്ഥികൾ കൃഷ്ണകുമാറുമായി വാക്കുതർക്കമുണ്ടായി. ഇതിനിടെ ഇവർ കൃഷ്ണകുമാറിനെ മർദിക്കുകയും കൈ തല്ലിയൊടിക്കുകയുമായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ കൃഷ്ണകുമാർ ആശുപത്രിയിൽ ചികിത്സ തേടി.
തുടർന്ന്, സംഭവത്തെക്കുറിച്ച് അറിഞ്ഞ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. എന്നാൽ, മകനെ മർദിച്ച വിദ്യാർത്ഥികൾക്കെതിരെ നടപടിയെടുക്കാൻ പൊലീസ് തയ്യാറായില്ലെന്ന് മാതാപിതാക്കൾ ആരോപിച്ചു. വിഷയം ഒത്തുതീർപ്പാക്കാനാണ് പൊലീസ് ശ്രമിച്ചതെന്നും ഇവർ പറയുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















