‘പി.​വി എ​ന്ന​ത് പി​ണ​റാ​യി വി​ജ​യ​ൻ ത​ന്നെ, മ​റി​ച്ച് തെ​ളി​യി​ച്ചാ​ൽ രാ​ജി​വ​യ്ക്കും’: മാത്യു കുഴൽനാടൻ

 

കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രേ ആ​ഞ്ഞ​ടി​ച്ച് മൂ​വാ​റ്റു​പു​ഴ എം​എ​ൽ​എ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ വീ​ണ്ടും രം​ഗ​ത്ത്. ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്‍റെ ഇ​ന്‍റ​റിം സെ​റ്റി​ൽ​മെ​ന്‍റ് ബോ​ർ​ഡി​ന്‍റെ റി​പ്പോ​ർ​ട്ടി​ൽ പി.​വി എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത് പി​ണ​റാ​യി വി​ജ​യ​ൻ എ​ന്ന് ത​ന്നെ​യാ​ണെ​ന്നും മ​റി​ച്ച് തെ​ളി​യി​ച്ചാ​ൽ ത​ന്‍റെ എം​എ​ൽ​എ സ്ഥാ​നം രാ​ജി​വ​യ്ക്കാ​മെ​ന്നും മാ​ത്യൂ കു​ഴ​ൽ​നാ​ട​ൻ വെ​ല്ലു​വി​ളി​ച്ചു. കൊ​ച്ചി​യി​ൽ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് അ​ദ്ദേ​ഹം രൂ​ക്ഷ​മാ​യ പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്.

മ​ക​ൾ വീ​ണ വി​ജ​യ​ൻ ക​രി​മ​ണ​ൽ ക​മ്പ​നി​യി​ൽ നി​ന്നും പ​ണം വാ​ങ്ങി എ​ന്ന കാ​ര്യം മു​ഖ്യ​മ​ന്ത്രി സ​മ്മ​തി​ച്ചു. ഇ​ത് സേ​വ​ന​ത്തി​നാ​യി ര​ണ്ട് ക​മ്പ​നി​ക​ൾ ത​മ്മി​ൽ ക​രാ​ർ​പ്ര​കാ​രം ന​ൽ​കി​യ പ​ണ​മാ​ണെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ദം പ​ച്ച​ക്ക​ള്ള​മാ​ണ്.

അ​ക്കൗ​ണ്ട് വ​ഴി പ​ണം വാ​ങ്ങി​യാ​ൽ സു​താ​ര്യ​മെ​ന്നാ​ണോ മു​ഖ്യ​മ​ന്ത്രി പ​റ​യു​ന്ന​തെ​ന്നും ഒ​രു ക​മ്മ്യൂ​ണി​സ്റ്റു​കാ​ര​ൻ പോ​ലും വി​ശ്വ​സി​ക്കി​ല്ല എ​ന്ന നി​ല​യി​ലേ​ക്ക് പി​ണ​റാ​യി ത​ക​ർ​ന്നി​രി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു.


സർക്കാർ രാഷ്ട്രീയ എതിരാളികളെ വേട്ടയാടുകയാണ്, ഇതിനായി അന്വേഷണ എജൻസികളെ ദുരുപയോഗം ചെയ്യുന്നു. അഴിമതിക്കെതിരെ സർക്കാരിന് ഉപയോഗിക്കാൻ കഴിയുന്ന പവർഫുൾ ടൂളാണ് വിജിലൻസ്. എന്നാൽ സർക്കാർ ഇന്ന് ഏത് തരത്തിലാണ് വിജിലൻസിനെ കൈകാര്യം ചെയ്യുന്നതെന്ന് മാത്യു കുഴൽനാടൻ ചോദിച്ചു.

സർക്കാരിന്റെ ഏതന്വേഷണത്തോടും സഹകരിക്കും. എന്നാൽ അധികാരം ഉപയോഗിച്ച് തന്നെ തളർത്താമെന്നാണ് സർക്കാരിന്റെ തീരുമാനമെങ്കിൽ നിയമപരമായി നേരിടുമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. ഇതിൽ എം.എൽ.എ സ്ഥാനം ഏതെങ്കിലും നിലക്ക് തടസം നിൽക്കുകയാണെങ്കിൽ ആ പ്രിവിലേജ് വേണ്ടെന്ന് വെക്കാൻ തയ്യാറാണെന്ന് മാത്യു കൂട്ടിചേർത്തു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം