ഏകദിന ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ലോകകപ്പ് വേദികളുടെ സംഘാടകര്‍ക്ക് മഞ്ഞുവീഴ്ചയെ പ്രതിരോധിക്കാനുള്ള നിര്‍ദേശങ്ങളുമായി ഐസിസി. ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ മിക്ക ലോകകപ്പ് വേദികളെയും മഞ്ഞുവീഴ്ച സാരമായി ബാധിക്കുമെന്ന റിപ്പോര്‍ട്ടിലാണ് ഐസിസിയുടെ മുന്നൊരുക്കം. ലോകകപ്പില്‍ ബൗണ്ടറിയുടെ നീളം 70 മീറ്ററില്‍ കൂടുതല്‍ നിലനിര്‍ത്താനാണ് ഐസിസി നിര്‍ദേശം. മത്സരത്തില്‍ ടോസിന്റെ സ്വാധീനം കുറയ്ക്കാനായി പിച്ചില്‍ കൂടുതല്‍ പുല്ലിന്റെ സാന്നിധ്യം ഉറപ്പിക്കാനും നിര്‍ദേശമുണ്ട്. മഞ്ഞുവീഴ്ചയുണ്ടായാല്‍ രണ്ടാമത് ബാറ്റിങ്ങിനിറങ്ങുന്ന ടീമിന് കളി അനുകൂലമാകാൻ സാധ്യതയുണ്ട്.
ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലാണ് ലോകകപ്പ് നടക്കുന്നത്. ഇന്ത്യയുടെ വടക്ക് പടിഞ്ഞാറുള്ള പ്രദേശങ്ങളില്‍ ആ സമയം കനത്ത മഞ്ഞുവീഴ്ചയുണ്ടാകാനുള്ള സാധ്യതയുണ്ട്. ചെന്നൈയിലും ബാഗ്ലൂരിലുമായി നടക്കുന്ന മത്സരങ്ങളെ ചിലപ്പോള്‍ മഴയും ബാധിച്ചേക്കാം. ഇത്തരം സാഹചര്യത്തില്‍ കളിയില്‍ ടോസിന്റെ അമിത സ്വാധീനം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ തീരുമാനം. മഞ്ഞുവീഴ്ച കൂടുതലായും സ്പിന്നര്‍മാരുടെ പ്രകടനത്തെയാണ് ബാധിക്കുക. കൂടുതല്‍ പുല്ലുള്ള പിച്ചുകളില്‍ ടീമുകള്‍ക്ക് സ്പിന്നര്‍മാരെ അധികം ആശ്രയിക്കേണ്ടി വരില്ല.
ബാറ്റും പന്തും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിന് സ്റ്റേഡിയങ്ങളില്‍ പരമാവധി ബൗണ്ടറി സൈസ് നിലനിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മൈതാനത്ത് ബൗണ്ടറി സൈസ് ഏകദേശം 70 മീറ്റര്‍ ആക്കണമെന്നാണ് നിര്‍ദേശം. ” അന്താരാഷ്ട്ര മത്സരങ്ങളില്‍ ഏറ്റവും കുറഞ്ഞ ബൗണ്ടറി സൈസ് 65 മീറ്ററും കൂടിയത് 85 മീറ്ററുമാണ്. ഇപ്പോള്‍ 70 മീറ്ററില്‍ കൂടുതല്‍ ബൗണ്ടറികള്‍ സൂക്ഷിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. എല്ലാ സ്റ്റേഡിയങ്ങളിലും ഐസിസി അംഗീകരിച്ച വെറ്റിങ് ഏജന്റ് ഉപയോഗിക്കാന്‍ ബിസിസിഐ നിര്‍ദേശം നല്‍കിയിട്ടുണ്ട്” ഐസിസിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
ടി 20 ലോകകപ്പ് മൂന്നു വേദികൾ പ്രഖ്യാപിച്ച് അമേരിക്ക : ഇന്ത്യ – പാക്ക് പോരാട്ടം ന്യൂയോർക്കിൽ
അതേസമയം, ഓസ്ട്രേലിയയ്ക്കും ഇംഗ്ലണ്ടിനുമെതിരെ സ്പിന്‍ അനുകൂല പിച്ചില്‍ കളിക്കാനാണ് ഇന്ത്യന്‍ ടീം ആഗ്രഹിക്കുന്നത്. ഒക്ടോബര്‍ എട്ടിന് ചെന്നൈയില്‍ നടക്കുന്ന ഓസീസിനെതിരായ മത്സരത്തെ മഞ്ഞുവീഴ്ച ബാധിക്കാന്‍ സാധിയതയില്ല. എന്നാല്‍ ഒക്ടോബര്‍ 29 ന് ലക്നൗവില്‍ ഇംഗ്ലണ്ടിനെതിരായ മത്സരം സംഘാടകര്‍ക്ക് വെല്ലുവിളിയാകും. ഒരുമാസം മുന്‍പ് ഏഷ്യാ കപ്പിനുള്ള ടീമിനെ പ്രഖ്യാപിക്കുമ്പോള്‍ ഇന്ത്യന്‍ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ മഞ്ഞുവീഴ്ചയെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. ഇന്ത്യന്‍ സ്ക്വാഡില്‍ രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍ എന്നീ രണ്ട് ഫിംഗര്‍ സ്പിന്നര്‍മാരുണ്ട്, കുല്‍ദീപ് യാദവാണ് ടീമിലെ ഏക റിസ്റ്റ് സ്പിന്നര്‍.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം