ന്യുഡൽഹി: ഡൽഹിയിൽ വയോധിക വീടിനുള്ളിൽ മരിച്ച നിലയിൽ. തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ ജിയാ സരായ് പ്രദേശത്ത് കൃഷ്ണദേവി(79)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ കഴുത്തിൽ ആഴത്തിലുള്ള മുറിവകളുണ്ടായിരുന്നു.
ഞായറാഴ്ച രാത്രി 11 മണിയോടെ സംഭവത്തെക്കുറിച്ച് കിഷൻഗഡ് പൊലീസ് സ്റ്റേഷനിൽ വിവരം ലഭിച്ചതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോൾ മൃതദേഹം രക്തത്തിൽ കുളിച്ചുകിടക്കുന്നതായി കാണുകയായിരുന്നു.
ഞായറാഴ്ച രാത്രി 9.30 ഓടെ കൃഷ്ണദേവിക്ക് ഭക്ഷണം എത്തിക്കാൻ വന്ന സ്ത്രീ വീട്ടിൽ ലൈറ്റ് ഓഫ് ചെയ്തതായി കാണുകയും തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തറയിൽ കിടക്കുന്ന നിലയിൽ മൃതദേഹം കാണുകയുമായിരുന്നു. കവർച്ചാശ്രമത്തിന്‍റെ യാതൊരു ലക്ഷണവും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ക്രൈം ടീമും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സഫ്ദർജംഗ് ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ട്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















