ന്യൂഡൽഹി: പാർലമെന്റിൽ അവതരിപ്പിച്ച വനിത സംവരണ ബില്ലിന്റെ ചർച്ചക്ക് ആരംഭം. കോൺഗ്രസ് മുൻ അധ്യക്ഷയും പാർലമെന്ററി പാർട്ടി ചെയർപേഴ്ണുമായ സോണിയ ഗാന്ധിയാണ് ചർച്ചയ്ക്ക് തുടക്കം കുറിച്ചത്. വനിത സംവരണം രാജീവ് ഗാന്ധിയുടെ സ്വപ്നമാണെന്നും ബില്ലിനെ പിന്തുണക്കുന്നതായും സോണിയ ഗാന്ധി അറിയിച്ചു.
ബിൽ എത്രയും വേഗം പാസാക്കണം. ബിൽ നടപ്പാക്കുന്നതിൽ വരുന്ന കാലതാമസം വനിതകളോട് കാട്ടുന്ന അനീതിയാണ്. പിന്നാക്ക വിഭാഗത്തിലെ വനിതകൾക്കും സംവരണം ഏർപ്പെടുത്തണമായിരുന്നുവെന്നും സോണിയ ഗാന്ധി ചൂണ്ടിക്കാട്ടി.
വനിത സംവരണം ബിൽ ഞങ്ങളുടേതാണെന്ന് സോണിയ ഗാന്ധി ഇന്നലെ മാധ്യമപ്രവർത്തകരോട് വ്യക്തമാക്കിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം