കൊച്ചി: ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായം കൂടിയ രോഗിയുടെ ഇടുപ്പെല്ല് പൊട്ടിയതിനുള്ള ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ച് അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയിലെ ഡോ. പ്രിന്‍സ് ഷാനവാസ് ഖാനും സംഘവും. 110 വയസ്സുള്ള ഫാത്തിമ എന്ന രോഗിയുടെ ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടത്തിയത്. തൃശൂര്‍ ജില്ലയിലെ ചാവക്കാട് സ്വദേശിനിയായ ഫാത്തിമ വീണ് ഇടുപ്പെല്ലിന് പൊട്ടലുമായാണ് ആശുപത്രിയിലെത്തിയത്.
‘ബ്രിട്ടനില്‍ നിന്നുള്ള 112 വയസ്സുള്ള സ്ത്രീയാണ് ലോകത്ത് ഇടുപ്പ് മാറ്റിവയ്ക്കല്‍ നടത്തിയ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന് വിശ്വസിക്കപ്പെടുന്നത്, അതിനൊപ്പം നില്ക്കുന്ന നേട്ടം കൈവരിക്കാനും രോഗിയെ പഴയ ജീവിതനിലവാരത്തിലേക്ക് എത്തിക്കാനും സാധിച്ചത് വലിയൊരു നേട്ടവും സന്തോഷവുമാണ്’ എന്ന് ഓര്‍ത്തോപീഡിക്സ് സീനിയര്‍ കണ്‍സള്‍ട്ടന്റ്, ഡോ. പ്രിന്‍സ് ഷാനവാസ് ഖാന്, കൂട്ടിച്ചേര്‍ത്തു. ‘ഇത്രയും പ്രായം ഉള്ളതിനാല്‍ ശസ്ത്രക്രിയ ചെയ്യുന്നതില്‍ പേടി ഉണ്ടായിരുന്നു, എന്നാല്‍ ഡോക്ടര്‍ ഉറപ്പ് നല്‍കിയതിലൂടെ ശസ്ത്രക്രിയ ചെയ്യുകയും പെട്ടന്ന് തന്നെ പഴയ സ്ഥിതിയിലേക്ക് എത്തിച്ചേരാനും സാധിച്ചു’ എന്ന് രോഗിയുടെ കൂടെ അടുത്ത ബന്ധുക്കള്‍ അഭിപ്രായപ്പെട്ടു.
മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിന് മുന്‍ഗണന നല്കുന്ന അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിന്റെ പ്രത്യേക പദ്ധതിയായ മിത്രയുടെ കീഴിലാണ് ഫാത്തിമയെ പരിചരിക്കുകയും, വാക്കര്‍ ഉപയോഗിച്ച് നടത്തിയിരുന്ന ദിനചര്യകള്‍ ചെയ്യാന്‍ കഴിയാതെ കടുത്ത വേദനയോടെ എത്തിയ ഇവരെ വേദന ലഘൂകരിക്കാനും ശസ്ത്രക്രിയയ്ക്ക് അനുയോജ്യമായ സ്ഥിതി ഉണ്ടാകുവാനും സാധിച്ചത്. അപ്പോളോ അഡ്ലക്സ് ആശുപത്രിയില്‍ എത്തിയ ഉടനെ തന്നെ ഡോ. ബിനോയിയുടെ നേതൃത്വത്തിലുള്ള എമര്‍ജന്‍സി ഡിപ്പാര്‍ട്മെന്റ് മെഡിക്കല്‍ ടീം വളരെ ഫലപ്രദമായ ഒരു ഫാസിയ ഇലിയാക് ബ്ലോക്ക് നല്കി, അതിലൂടെ 12 മണിക്കൂറിലേക്ക് പൂര്‍ണ്ണമായ വേദന ഇല്ലാതാക്കുകയും ഉടനടി ശസ്ത്രക്രിയ ചെയ്യുവാന്‍ ഡോ. ഡിനിത്തിന്റെ നേതൃത്വത്തില്‍ അനസ്തേഷ്യ നല്‍കുകയും, അരമണിക്കൂറിനുള്ളില്‍, ഡോ. പ്രിന്‍സ് ഷാനവാസ് ഖാന്റെ നേതൃത്വത്തിലുള്ള വിദഗ്ധ മെഡിക്കല്‍ സംഘം ഇടുപ്പെല്ല് പൊട്ടിയതിനുള്ള ശസ്ത്രക്രിയ നടത്തകയും, തുടര്‍ന്ന് 2 മണിക്കൂര്‍ നിരീക്ഷണത്തിനും ഒരു ദിവസം ഐ.സി.യുവിലും തുടര്‍ന്ന് തൊട്ടടുത്ത ദിവസം തന്നെ റൂമിലേക്കും മാറ്റി. അപ്പോളോ അഡ്ലക്സ് ആശുപത്രിയിലെ വയോജന പരിചരണത്തിലുള്ള വൈദഗ്ധ്യത്തിന്റെയും പ്രതിബദ്ധതയുടെയും തെളിവാണ് 110 വയസുള്ള ഫാത്തിമ എന്ന രോഗിയുടെ വേഗത്തില്‍ സുഖം പ്രാപിച്ചതും വേദന ഇല്ലാണ്ടാവുകയും പഴയ ജീവിതത്തിലേക്കുള്ള തിരിച്ചുവരവും.
‘ഈ നേട്ടം ചരിത്രപരമായ നാഴികക്കല്ല് അടയാളപ്പെടുത്തുക മാത്രമല്ല, മുതിര്‍ന്ന പൗരന്മാര്ക്ക് അസാധാരണമായ പരിചരണം നല്‍കുന്നതിനുള്ള ആശുപത്രിയുടെ സമര്‍പ്പണത്തെ അടിവരയിടുകയും ചെയ്യുന്നു. അപ്പോളോ അഡ്ലക്സ് ആശുപത്രിയിലെ വയോജന പരിചരണം സമാനതകളില്ലാത്തതാണെന്ന് ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടുകയാണ്, ഫാത്തിമയെപ്പോലുള്ള വ്യക്തികള്‍ക്ക് അവരുടെ സ്വാതന്ത്ര്യം വീണ്ടെടുക്കാനും പിന്നീടുള്ള വര്‍ഷങ്ങളില്‍ ഉയര്‍ന്ന ജീവിത നിലവാരം ആസ്വദിക്കാനും കഴിയുമെന്ന് ഉറപ്പാക്കുന്നു’ എന്ന് അപ്പോളോ അഡ്ലക്സ് ആശുപത്രി സിഇഒ, സുദര്ശന് കൂട്ടിച്ചേര്‍ത്തു
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം