Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

വനിത സംവരണ ബില്ലിന്മേൽ ലോക്സഭയിൽ ഇന്ന് ചർച്ച; സോണിയ ഗാന്ധിയും, സ്മൃതി ഇറാനിയും പങ്കെടുക്കും

Anweshanam Staff by Anweshanam Staff
Sep 20, 2023, 10:31 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ദില്ലി : വനിത സംവരണ ബില്ലിന്മേൽ പുതിയ പാർലമെന്റ് മന്ദിരത്തിലെ ലോക്സഭയിൽ ഇന്ന് ചർച്ച നടക്കും. പ്രതിപക്ഷത്ത് നിന്ന് സോണിയ ഗാന്ധിയും, ഭരണപക്ഷത്ത് നിന്ന് മന്ത്രി സ്മൃതി ഇറാനിയും ആദ്യം ചർച്ചയിൽ പങ്കെടുക്കുമെന്നാണ് വിവരം. ബിൽ നാളെ രാജ്യസഭയിലും അവതരിപ്പിക്കും. അഡ്വക്കേറ്റസ് ഭേദഗതി ബില്ലടക്കം ഇന്ന് സഭയിൽ വരാനിടയുണ്ട്.

ബിജെപിക്ക് ഏതു കാര്യത്തിനും അതിന്റേതായ സമയമുണ്ട്. ചില പ്രധാന കാര്യങ്ങൾക്കുള്ള സമയം തിരഞ്ഞെടുപ്പിനോട് അടുത്താണ്. അതാണ് വനിതാ സംവരണ ബില്ലിന്റെ കാര്യത്തിലും സംഭവിക്കുന്നത്.

chungath 1

ലോക്സഭയിലെ അംഗബലവും രാജ്യസഭയിൽ പ്രതിപക്ഷത്തുനിന്നു ലഭിക്കാവുന്ന പിന്തുണയും പരിഗണിക്കുമ്പോൾ, മോദി സർക്കാരിനു ബിൽ നേരത്തേതന്നെ പാസാക്കിയെടുക്കാമായിരുന്നു. 2014ൽ അതിനു ശ്രമിച്ചില്ല. മോദി സർക്കാരിന്റെ മറ്റു പല നിയമനിർമാണങ്ങളും ഭരണഘടനാ ഭേദഗതികളും പോലെയല്ല, പ്രധാന പ്രതിപക്ഷ കക്ഷിയായ കോൺഗ്രസ് ഉൾപ്പെടെ വനിതാ സംവരണം ആവശ്യപ്പെടുന്നതാണ്. അതുകൊണ്ടുതന്നെ, വിവാദസ്വഭാവമുള്ളതെന്ന കാരണംപോലും വനിതാ ബില്ലിന്റെ കാര്യത്തിൽ പറയാനാവില്ല. 2019ലെ പ്രകടനപത്രികയിൽ ഇതു ബിജെപിയുടെ വാഗ്ദാനവുമായിരുന്നു.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയും സംസ്ഥാന പദവിയും ഒഴിവാക്കാനുള്ള ഭരണഘടനാഭേദഗതികൾ കൊണ്ടുവന്ന രീതിയും അതിനു കാട്ടിയ തിടുക്കവും ഇപ്പോഴത്തെ സമീപനവുമായി ചേർത്തുവായിക്കാവുന്നതാണ്. ഉടൻ നടപ്പാക്കാനാവില്ലെന്ന ഉത്തമ ബോധ്യത്തോടെയാണ് വനിതാ ബിൽ കൊണ്ടുവന്നിട്ടുള്ളത്. സെൻസസ്, മണ്ഡല പുനഃക്രമീകരണം തുടങ്ങിയ കാരണങ്ങൾ ബില്ലിൽതന്നെ പറയുന്നുണ്ട്. ബിൽ പാസാക്കാൻ നിശ്ചയദാർഢ്യവും കഴിവുമുള്ളവരെന്ന് പൊതുതിരഞ്ഞെടുപ്പിൽ അവകാശപ്പെടുകയും അതിലൂടെ സ്ത്രീ വോട്ടർമാരെ പരമാവധി ആകർഷിക്കുകയും ചെയ്യാം. മണ്ഡല പുനഃക്രമീകരണമുൾപ്പെടെ ഉദ്ദേശിക്കുംവിധം പൂർത്തിയായാൽ 2029ലെ തിരഞ്ഞെടുപ്പിലും വനിതാ സംവരണത്തിന്റെ പേരു പറയാം; നിയമസഭാ തിരഞ്ഞെടുപ്പുകളിലും അതു നേട്ടമാക്കാം.

ആദ്യം സെൻസസ്, പിന്നെ മണ്ഡല പുനഃക്രമീകരണം, അതിനുശേഷം മാത്രം വനിതാ സംവരണം – ഇതാണ് മോദി സർക്കാർ മുന്നോട്ടുവച്ചിരിക്കുന്ന വഴി. സെൻസസും മണ്ഡല പുനഃക്രമീകരണവും സമയമെടുക്കുന്ന പ്രക്രിയകളാണ്.

വനിതാ സംവരണത്തിൽ വിവിധ പാർട്ടികൾക്കുള്ള നിലപാട് പരിഗണിക്കുമ്പോൾ, ഭരണഘടനാഭേദഗതിക്ക് പകുതിയോളം സംസ്ഥാനങ്ങളുടെ അംഗീകാരം നേടുകയെന്നതു സമയമെടുക്കുന്ന കാര്യമല്ല. പക്ഷേ, സെൻ‍സസ് എപ്പോൾ നടക്കുമെന്നു വ്യക്തതയില്ല. ഈ അവ്യക്തത സംവരണം നടപ്പാക്കലിനെയും ബാധിക്കും. എങ്ങനെയുള്ള മണ്ഡലപുനഃക്രമീകരണമാണ് സർക്കാർ ഉദ്ദേശിക്കുന്നത് എന്നതും പ്രസക്തമാണ്. മണ്ഡലങ്ങളുടെ എണ്ണം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുക, മണ്ഡലങ്ങളുടെ അതിരുകൾ മാറ്റുക – ഇങ്ങനെ രണ്ടുവിധമാണു പുനഃക്രമീകരണം.

ReadAlso:

ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി കത്തി; അമേരിക്കയില്‍ ഇന്ത്യന്‍ കുടുംബത്തിന് ദാരുണാന്ത്യം

മാലിന്യം നിറഞ്ഞ തെരുവോരങ്ങള്‍; വൃത്തിഹീനമായ അന്തരീക്ഷം കണ്ട് ഭയപ്പെട്ട് ഫ്രഞ്ച് വനിത, ‘ഇത്രയും വൃത്തികേട് ഞാന്‍ ഇതിനുമുമ്പ് കണ്ടിട്ടില്ല’ സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ദലൈലാമയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ നടപടിയെ എതിര്‍ത്ത് ചൈന

മുൻ കാമുകിയ്ക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചതിന് യുവാവിനെ അതിക്രൂരമായി മർദിച്ച് എട്ടംഗ സംഘം

മദ്യപിച്ച് വീട്ടിലെത്തിയ ഭർത്താവിനെ ഭാര്യ ചപ്പാത്തിപ്പലക കൊണ്ട് അടിച്ചു കൊന്നു

10 വർഷത്തിലൊരിക്കലുള്ള സെൻസസ് കഴിഞ്ഞാൽ ലോക്സഭയുടെയും നിയമസഭകളുടെയും മണ്ഡലപുനഃക്രമീകരണം നടത്തണമെന്നാണു വ്യവസ്ഥ. 1961ലും 1971ലും സെൻസസിന്റെ അടിസ്ഥാനത്തിൽ ലോക്സഭാ മണ്ഡലങ്ങൾ പുനഃക്രമീകരിച്ചു. അങ്ങനെ ഇപ്പോഴത്തെ 543 സീറ്റ് എന്ന കണക്കിലെത്തി.

1976ൽ പാസാക്കിയ 42ാം ഭരണഘടനാ ഭേദഗതിയിലൂടെ ലോക്സഭാ മണ്ഡലങ്ങളുടെ പുനഃക്രമീകരണം 2001ലെ സെൻസസ് വരെ മരവിപ്പിച്ചു. പുനഃക്രമീകരണം വീണ്ടും 25 വർഷത്തേക്കുകൂടി മരവിപ്പിക്കാൻ 2001ൽ, വാജ്പേയി സർക്കാരിന്റെ കാലത്ത് ഭരണഘടനാ ഭേദഗതി പാസാക്കി. 2026നുശേഷമുള്ള സെൻസസിന്റെ അടിസ്ഥാനത്തിൽ മണ്ഡലപുനഃക്രമീകരണമെന്നാണ് അതിലൂടെ വ്യക്തമായത്.

ഇപ്പോഴത്തെ സ്ഥിതിയെടുത്താൽ, 2021ൽ നടക്കേണ്ടിയിരുന്ന സെൻസസ് മാറ്റിവച്ചു. അടുത്ത വർഷം പൊതു തിരഞ്ഞെടുപ്പാണ്. അതിനു മുൻപ് സെൻസസ് നടപടികൾ തുടങ്ങാൻ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. തിരഞ്ഞെടുപ്പിനുശേഷം സെൻസസും അതിന്റെ അടിസ്ഥാനത്തിൽ പുനഃക്രമീകരണവും സാധ്യമായാൽ 2029ലെ പൊതു തിരഞ്ഞെടുപ്പിൽ വനിതാ സംവരണ വ്യവസ്ഥ പാലിക്കപ്പെടുമെന്നു കണക്കാക്കാം. പുനഃക്രമീകരണത്തിനു ശേഷമുള്ള നിയമസഭാ തിരഞ്ഞെടുപ്പുകളിലും സംവരണ തത്വം പാലിക്കപ്പെടും.

എന്നാൽ, അത്രവേഗം കാര്യങ്ങൾ നടക്കുമോ? നിലവിൽ ഭരണഘടനയിൽ പറയുന്നതനുസരിച്ചാണെങ്കിൽ, 2026നുശേഷമുള്ള സെൻസസിന്റെ അടിസ്ഥാനത്തിലാണ് പുനഃക്രമീകരണം നടക്കേണ്ടത്. നടപടികൾ വേഗത്തിലാക്കണമെങ്കിൽ ഈ വ്യവസ്ഥ ഭേദഗതി ചെയ്യണം. അതിനു പകരം, 2026നുശേഷം സെൻസസ് എന്നു സർക്കാർ തീരുമാനിക്കുമോയെന്ന് ഇപ്പോൾ വ്യക്തമല്ല.

മണ്ഡലപുനഃക്രമീകരണത്തിന് ആളെണ്ണ അനുപാതം കർശനമായി പാലിക്കാൻ സർക്കാർ തീരുമാനിക്കുമോയെന്നതും ഇപ്പോൾ വ്യക്തതയില്ലാത്ത സംഗതിയാണ്. ആളെണ്ണ അനുപാതത്തിൽ പുനഃക്രമീകരണം നടത്തിയാൽ കേരളത്തിൽ 20 ലോക്സഭാ സീറ്റ് എന്ന സ്ഥിതി തുടരാമെന്നും യുപിയുൾപ്പെടെ ചില സംസ്ഥാനങ്ങളിൽ സീറ്റെണ്ണം വർധിക്കാമെന്നുമാണു ചില പഠനങ്ങൾ പറയുന്നത്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

Latest News

വ്യക്തിവൈരാഗ്യം തീർക്കാനും രാഷ്ട്രീയ വൈരാഗ്യം തീർക്കാനും സർവകലാശാലകളെ വേദി ആക്കരുതെന്ന് പ്രതിപക്ഷനേതാവ്

വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ചു; RCB താരം യാഷ് ദയാലിനെതിരെ കേസ് | Yash Dhayal

15 ദിവസത്തിനുള്ളിൽ ജീപ്പ് സഫാരിയും ഓഫ് റോഡ് ട്രക്കിംഗും പുനരാരംഭിക്കും; ഇടുക്കി കളക്ടർ

ആരോഗ്യ മേഖലയെ മോശമായി ചിത്രീകരിക്കാൻ മനപ്പൂർവം ശ്രമം നടക്കുന്നു, പ്രതിപക്ഷ നേതാവ് വസ്തുതയുടെ അടിസ്ഥാനത്തില്‍ സംസാരിക്കാന്‍ തയ്യാറാവണമെന്ന് വീണാ ജോർജ്

വി എസിന്റെ ആരോഗ്യനിലയിൽ മാറ്റമില്ല; ഏറ്റവും പുതിയ മെഡിക്കൽ ബുള്ളറ്റിനിലെ വിവരങ്ങൾ ഇങ്ങനെ | V S Achudhanandhan

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.