തൊടുപുഴ: തൊടുപുഴ നഗരസഭയിൽ ഇന്ത്യൻ സ്വച്ഛതാ ലീഗ് 2.0 യ്ക്ക് തുടക്കമായി. സ്വച്ഛ് ഭാരത് മിഷന്റെ നിർദ്ദേശപ്രകാരം ഈ മാസം 15 മുതൽ ഒക്ടോബർ 2 വരെ സംഘടിപ്പിക്കുന്ന ഇന്ത്യൻ സ്വച്ഛതാ ലീഗ് 2.0 ന്റെ ഭാഗമായുള്ള സ്വച്ഛതാ റാലി നഗരസഭ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്തു. നഗരസഭ അങ്കണത്തിൽ നിന്നും ആരംഭിച്ച് നഗരസഭ ബസ്സ് സ്റ്റാൻഡിൽ അവസാനിച്ച റാലി സിനിമ താരം നിഷാന്ത് സാഗർ ഫ്ലാഗ് ഓഫ് ചെയ്തു.
കൗൺസിൽ അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, ഹരിത കർമ്മ സേന അംഗങ്ങൾ, നഗരസഭ ശുചീകരണ വിഭാഗം ജീവനക്കാർ, ന്യൂമാൻ കോളേജ്, അൽ അസർ കോളേജ്, തൊടുപുഴ എപിജെ സ്കൂൾ, ജിവിഎച്ച്എസ്എസ് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള എൻഎസ്എസ് വൊളന്റിയർമാർ, ന്യൂമാൻ കോളജിലെ എൻസിസി കേഡറ്റുകൾ, നഗരസഭ ജീവനക്കാർ, യുവജന സംഘടന അംഗങ്ങൾ, റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ എന്നിവർ റാലിയിൽ പങ്കെടുത്തു.
നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം എ കരിം ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് അൽ അസർ കോളേജിലെ പാരാമെഡിക്കൽ വിദ്യാർഥികൾ മാലിന്യ സംസ്കരണം എന്ന വിഷയത്തിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. തൊടുപുഴ ഗവ.വി എച്ച്. എസ് എസിലെ എൻ.എസ്.എസ് വാളന്റിയർമാർ മാലിന്യമുക്ത കേരളത്തിന്റെ പ്രാധാന്യം കാണിക്കുന്ന തെരുവുനാടകം അവതരിപ്പിച്ചു. ന്യൂമാൻ കോളേജിലെ എൻ.സി.സി കേഡറ്റുകളുടെ നേതൃത്വത്തിൽ നഗരസഭ ടൗൺഹാൾ പരിസരത്ത് പൊതുശുചീകരണം സംഘടിപ്പിച്ചു.
read also…..സാമ്പത്തിക പ്രതിസന്ധിയ്ക്കിടെ സംസ്ഥാനത്തെ മന്ത്രിമാരുടെ സുരക്ഷ വര്ധിപ്പിച്ച് പൊതുഭരണവകുപ്പ്
നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി. ജി. രാജശേഖരൻ, കെ. ദീപക്, കൗൺസിലർമാരായ സനു കൃഷ്ണൻ, ജിതേഷ് സി, രാജി അജേഷ്, നഗരസഭ സെക്രട്ടറി ബിജുമോൻ ജേക്കബ്, ക്ലീൻ സിറ്റി മാനേജർ മീരൻ കുഞ്ഞ്, നോഡൽ ഓഫീസർ ബിജോ മാത്യു, ഹെൽത്ത് ഇൻസ്പെക്ടർമാരായ പ്രദീപ് രാജ്, പ്രജീഷ് കുമാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം