കൊച്ചി: എഐ ക്യാമറ സ്ഥാപിച്ചതിന്റെ ആദ്യ ഗഡുവായ 11 കോടി രൂപ കെല്‍ട്രോണിന് നല്കാന് ഹൈക്കോടതി സര്‍ക്കാരിന് അനുമതി നല്കി. നേരത്തെ സാമ്പത്തിക ഇടപാടുകള്‍ ഹൈക്കോടതി തടഞ്ഞിരുന്നു. ജൂണ്‍ 23 മുതല്‍ കാമറ പ്രവര്‍ത്തനം തുടങ്ങിയെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് പണം നല്കാന് കോടതി അനുമതി നല്‍കിയത്.
ഇടക്കാല ഉത്തരവ് പുതുക്കിയാണ് ഹൈക്കോടതി നിലപാടെടുത്തത്. എ ഐ ക്യാമറ സ്ഥാപിക്കുന്നതില്‍ അഴിമതി ആരോപണം ഉയര്‍ന്നതോടെയാണ് കരാറുകാര്‍ക്ക് പണം കൈമാറുന്നത് ഹൈക്കോടതി തടഞ്ഞത്. ഈ ഉത്തരവാണ് ഇന്ന് ഹൈക്കോടതി പുതുക്കിയത്.
read more കേരളത്തില്‍ മഴ തുടരും; മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത നിർദേശം
ജൂണ്‍ 23 മുതല്‍ സംസ്ഥാനത്തെ റോഡുകളില്‍ ക്യാമറകള്‍ പ്രവര്‍ത്തന സജ്ജമാണെന്നും അപകട – മരണ നിരക്കുകള്‍ കുറഞ്ഞിട്ടുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. എ ഐ ക്യാമാറ സ്ഥാപിച്ചതില്‍ അഴിമതി ആരോപിച്ച് പ്രതിപക്ഷ നേതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയില്‍ ഉളളത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം