തിരുവനന്തപുരം: സാധാരണക്കാര്‍ക്ക് ചെറിയ ചെലവില്‍ എ.സി.ബസില്‍ യാത്ര പദ്ധതിയുമായി എത്തുന്ന കെ.എസ്.ആര്.ടി.സി.യുടെ ‘ജനത സര്‍വീസ്’ ആരംഭിച്ചു. രാവിലെ ഏഴിന് കൊല്ലം കെ.എസ്.ആര്.ടി.സി.ഡിപ്പോ അങ്കണത്തില്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് ഫ്ലാഗ് ഓഫ് ചെയ്തു.
ജനത ബസിലെ മിനിമം ടിക്കറ്റ് നിരക്ക് 20 രൂപയാണ്. ആദ്യം കൊല്ലം-തിരുവനന്തപുരം, കൊട്ടാരക്കര-തിരുവനന്തപുരം റൂട്ടുകളിലായിരിക്കും ജനത ബസുകൾ സർവീസ് നടത്തുക. ജില്ലയിലെ ഓഫീസുകളിൽ ജീവനക്കാർക്ക് എത്തിച്ചേരാവുന്ന വിധത്തിലാണ് സർവീസുകളുടെ സമയക്രമം.
കെ.എസ്.ആര്.ടി.സി.യുടെ ലോ ഫ്ലോര്‍ എ.സി.ബസുകളാണ് ജനത സര്‍വീസിനായി ഉപയോഗിക്കുന്നത്. ഫാസ്റ്റിനെക്കാള് അല്പം കൂടിയ നിരക്കും സൂപ്പര്‍ ഫാസ്റ്റിനെക്കാള് കുറഞ്ഞ നിരക്കുമാണ് ഈ ബസുകൾക്ക് ഉള്ളത്. അധിക കിലോമീറ്ററിന് 108 പൈസ എന്ന നോണ്‍ എ.സി. സൂപ്പര്‍ ഫാസ്റ്റ് നിരക്കാണ് ഈടാക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം