കണ്ണൂർ: കണ്ണൂരിലെ മലയോര മേഖലയിൽ വീണ്ടും മാവോയിസ്റ്റ് സംഘമെത്തി. ആയുധധാരികളായ അഞ്ചംഗ സംഘമാണ് കേളകം രാമച്ചിയിൽ എത്തിയത്. വ്യാഴം, വെള്ളി ദിവസങ്ങളിലാണ് മാവോയിസ്റ്റ് സംഘം രാമച്ചി കോളനിയിൽ എത്തിയത്.
മൂന്ന് മാസത്തിനിടെ ഇതു നാലാം തവണയാണ് മാവോയിസ്റ്റ് സംഘം നാട്ടിലിറങ്ങുന്നത്. മാവോയിസ്റ്റുകൾ കീഴടങ്ങണമെന്ന് ആവശ്യപ്പെട്ട് പൊലീസ് അയ്യൻകുന്ന്, ആറളം പഞ്ചായത്തുകളിൽ പോസ്റ്റർ ഒട്ടിച്ചതിന് പിന്നാലെയാണ് വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം