കൊച്ചി: ഇന്ത്യയിലെ പ്രമുഖ ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനിയായ സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലയ്ഡ് ഇന്‍ഷുറന്‍സ് പോളിസി വാങ്ങുന്നതിനും പുതുക്കുന്നതിനും യുപിഐ ക്യൂആര്‍ കോഡ് അധിഷ്ഠിത പേയ്മെന്റ് അവതരിപ്പിച്ചു. ഉപഭോക്താവിന് ഏതാനും ക്ലിക്കുകളിലൂടെ ലളിതമായി പോളിസികള്‍ ഇഷ്ടമനുസരിച്ച് വാങ്ങാവുന്നതാണ് പുതിയ സംവിധാനം. കൂടുതല്‍ അനായാസമാക്കുന്നതിനായി നാഷണല്‍ പേയ്മെന്റ് കോര്പറേഷന് ഓഫ് ഇന്ത്യ (എന്‍പിസിഐ)യുടെ പിന്തുണയോടെ സ്റ്റാര്‍ ഹെല്‍ത്ത് വ്യക്തിഗത പേയ്മെന്റ് ഇന്റന്റ് ലിങ്കും അവതരിപ്പിച്ചിട്ടുണ്ട്. ഇത് സ്റ്റാര്‍ ഹെല്‍ത്തിന്റെ തടസമില്ലാത്തതും സുരക്ഷിതവുമായ ഇടപാടുകള്‍ ഉറപ്പാക്കികൊണ്ട് ഉപഭോക്ത കേന്ദ്രീകൃത സേവനം വര്‍ധിപ്പിക്കുന്നു.
പേയ്മെന്റ് ഓര്മിപ്പിക്കല് ഇമെയിലുകളില്‍ സംയോജിതമായ യുപിഐ ക്യൂആര്‍ കോഡ് ഉപഭോക്താവിനെ സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഇടപാടു പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്നു. പ്രീമിയം തുക ഉള്‍പ്പടെ എല്ലാ പേയ്മെന്റ് വിവരങ്ങളും ക്യൂആര്‍ കോഡില്‍ മുന്‍കൂട്ടി ലഭ്യമാക്കിയിട്ടുണ്ട്. ഇത് ഇടപാട് ലളിതമാക്കുന്നു, വാര്‍ഷിക പ്രീമിയം തുക എന്റര്‍ ചെയ്യേണ്ടതില്ല. കസ്റ്റമൈസ്ഡ് കോഡ് സ്കാന്‍ ചെയ്യുന്നതു വഴി ഉപഭോക്താവിന് ഏതാനും സെക്കന്‍ഡുകള്‍ക്കുള്ളില്‍ തടസമില്ലാതെ ഇടപാടു നടത്താം.
സ്റ്റാര്‍ ഹെല്‍ത്തിന്റെ ഈ സൗകര്യം ഉപഭോക്താവിന് ഏത് മൊബൈല്‍ ഫോണിലും ഉപയോഗിക്കാം. ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ തന്നെ യുപിഐ ആപ്പ് വരും. ഒന്നിലധികം യുപിഐ ആപ്പുകള്‍ ഉള്ളവര്‍ക്ക് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം.പ്രീമിയം തുക ഉള്‍പ്പടെ പേയ്മെന്റ് വിവരങ്ങളെല്ലാം ആപ്പില്‍ ലഭ്യമായിരിക്കും.ഉപഭോക്താവിന് അവരുടെ യുപിഐ പിന് ഉപയോഗിച്ച് ഇടപാടു നടത്താം.
READ ALSO….അസാപ് കേരളയിൽ പെയ്ഡ് ഇന്റേൺഷിപ്പ്
ഉപഭോക്താക്കളുടെ മാറികൊണ്ടിരിക്കുന്ന ഇഷ്ടങ്ങളും ആവശ്യങ്ങളും കണക്കിലെടുത്ത് യുപിഐ അധിഷ്ഠിത ക്യൂആര്‍ കോഡ് പേയ്മെന്റ് സൗകര്യം അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഉപഭോക്തൃ മൂല്യം വര്‍ധിപ്പിക്കുന്നതിലുള്ള പ്രതിജ്ഞാബദ്ധതയാണ് ഇതിലൂടെ ഉറപ്പിക്കുന്നതെന്നും സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലയ്ഡ് ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് എംഡിയും സിഇഒയുമായ ആനന്ദ് റോയ് പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം