ന്യൂഡൽഹി: പ്രതിപക്ഷ സഖ്യമായ ഇൻഡ്യ മുന്നണിയുടെ ആദ്യറാലി ഒക്ടോബർ ആദ്യവാരം ഭോപ്പാലിൽ നടക്കും. മുന്നണിയുടെ ആദ്യ ഏകോപനസമിതി യോഗത്തിന് ശേഷം കോൺഗ്രസ് സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചത്. വിലക്കയറ്റം, തൊഴിലില്ലായ്മ, ബി.ജെ.പി സർക്കാരിന്റെ അഴിമതി തുടങ്ങിയ വിഷയങ്ങളാണ് ഭോപ്പാൽ റാലിയിൽ ഉയർത്തുക.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സംയുക്ത റാലി നടത്തും. സീറ്റ് വിഭജന ചർച്ചകൾ സംസ്ഥാനങ്ങളിൽ ഉടൻ ആരംഭിക്കും. സീറ്റ് വിഭജനം സംബന്ധിച്ച കാര്യങ്ങൾ ചെയ്യാനുള്ള ആദ്യ യോഗം ഒക്ടോബർ ആദ്യ വാരം ഭോപാലിൽ സംഘടിപ്പിക്കുമെന്ന് കെ.സി. വേണുഗോപാൽ വ്യക്തമാക്കി.
ഇന്ന് ചേർന്ന് “ഇന്ത്യ’ മുന്നണി കോ-ഓർഡിനേഷൻ സമിതി, സീറ്റ് വിഭജനം സംബന്ധിച്ച് എത്രയും വേഗം ധാരണയിലെത്തണമെന്ന് ആവശ്യപ്പെട്ടതായി വേണുഗോപാൽ അറിയിച്ചു. എത്രയും വേഗം ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകും. ബിജെപി സർക്കാരിന്റെ അഴിമതി, രാജ്യത്തെ ഉയരുന്ന തൊഴിലില്ലായ്മ, വിലക്കയറ്റം എന്നിവയും മുന്നണി ചർച്ച ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ജാതി സെൻസസുമായി ബന്ധപ്പെട്ട വിഷയങ്ങൾ മുന്നണി ഏറ്റെടുക്കുമെന്നും വേണുഗോപാൽ പറഞ്ഞു. എൻ.സി.പി അധ്യക്ഷൻ ശരദ് പവാറിന്റെ ഡൽഹിയിലെ വസതിയിലാണ് ഏകോപനസമിതി യോഗം ചേർന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















