എഴുത്തുകാരനും ഡൽഹി യൂണിവേഴ്സിറ്റി ചരിത്ര വിഭാഗം പ്രൊഫസറുമായ പി.കെ യാസർ അറഫാത്തിന് അമേരിക്കൻ- ഇന്ത്യൻ സർക്കാരുകളുടെ സംയുക്താഭിമുഖ്യത്തിലുള്ള ഫുൾബ്രൈറ്റ് ഗവേഷണ ഫെല്ലോഷിപ്പ്. അന്താരാഷ്ട്ര അക്കാദമിക് രംഗത്ത് ഏറ്റവും വിലമതിക്കപ്പെടുന്ന ഗവേഷണ അവാർഡുകളിലൊന്നായ ഫുൾബ്രൈറ്റ് ഫെല്ലോഷിപ്പ് ലഭിക്കുന്ന ആദ്യ മലയാളി ചരിത്രകാരനാണ് യാസർ അറഫാത്ത്.
ഒരു വർഷത്തോളം നീണ്ടുനിൽക്കുന്ന സെലക്ഷൻ പ്രോസസിലൂടെയാണ് അവാർഡിനുള്ളവരെ തെരഞ്ഞെടുക്കുന്നത്. ഇന്ത്യൻ സമുദ്ര തീരങ്ങളിലെ ബൗദ്ധിക സമ്പ്രദായങ്ങളെപ്പറ്റിയും സങ്കലനങ്ങളെപറ്റിയുമുള്ള പഠനത്തിനാണ് 35 ലക്ഷത്തോളം രൂപ വരുന്ന ഈ ഫെല്ലോഷിപ്പിന് അർഹനായത്.
READ ALSO….‘എന്നെ സംബന്ധിച്ചിടത്തോളം ഇതാണ് മികച്ച വിജയം’; ഗംഭീര്‍
അമേരിക്കയിലെ ഐ.വി ലീഗ് യൂണിവേഴ്സിറ്റികളിലൊന്നായ പെൻസിൽവാനിയ സർവകലാശാലയിലാണ് ഇദ്ദേഹം ഗവേഷണം നടത്തുന്നത്. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയുടെ ഡോ. സിങ്‌വി വിസിറ്റിങ് റിസർച്ച് ഫെല്ലോഷിപ്പും മുൻപ് കരസ്ഥമാക്കിയിട്ടുണ്ട്. കോഴിക്കോട് വാണിമേൽ സ്വദേശിയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















