തിരുവനന്തപുരം: സോളര്‍ പീഡനക്കേസിലെ പരാതിക്കാരിയുടെ നാലുപേജ് കൂട്ടിച്ചേര്‍ത്ത കത്തിന് പിന്നില്‍ കെ.ബി ഗണേഷ്കുമാര്‍ ആണെന്ന സംശയം ബലപ്പെടുത്തുന്ന ഉമ്മന്‍ചാണ്ടിയുടെ മൊഴി പുറത്ത്.
മന്ത്രിസഭയില്‍നിന്ന് ഒഴിവാക്കിയതിന്‍റെ പേരില്‍ ഗണേഷിനു തന്നോട് അകല്‍ച്ച ഉണ്ടായിരുന്നുവെന്നാണ് അഞ്ചുവര്‍ഷം മുന്‍പ് ഉമ്മൻചാണ്ടി കൊട്ടാരക്കര കോടതിയില്‍ നേരിട്ട് ഹാജരായി മൊഴി നല്‍കിയത്. കത്തിനുപിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന അഭിഭാഷകന്‍റെ ഹര്‍ജി ഈ മാസം ഇരുപത്തിയഞ്ചിന് കോടതി വീണ്ടും പരിഗണിക്കും.
തനിക്കൊന്നും അറിയില്ലെന്ന് ഗണേഷ്കുമാര്‍ ആവര്‍ത്തിക്കുമ്പോഴും കൊട്ടാരക്കര കോടതിയില്‍ ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുളളവര്‍ നല്‍കിയ മൊഴി നിര്‍ണായകമാണ്.
നാലുപേജ് കൂട്ടിച്ചേര്‍ത്ത് കത്ത് തയാറാക്കിയതില്‍ ഗൂഢാലോചനയുണ്ടെന്നും സത്യാവസ്ഥ തെളിയിക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകനായ സുധീർ ജേക്കബ് കൊട്ടാരക്കര കോടതിയില്‍ ഫയൽ ചെയ്ത കേസില്‍ 2018 ഒാഗസ്റ്റിലാണ് ഉമ്മൻ ചാണ്ടി നേരിട്ട് ഹാജരായി മൊഴി നൽകിയത്.
‘ഗണേഷ് മന്ത്രിസഭയില്‍ തിരിച്ചുവരണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. പലകാരണങ്ങള്‍കൊണ്ടും അത് സാധിക്കാതെപോയി. അന്നുമുതല്‍ എന്നോട് അകല്‍ച്ച ഉണ്ടായിരുന്നു’. ഇതായിരുന്നു ഉമ്മൻ ചാണ്ടിയുടെ മൊഴി.
read more നിപ ആശങ്കയിൽ കേരളക്കര : മൂന്ന് ജില്ലകൾക്കും ജാഗ്രതാ നിർദേശം
മാത്രമല്ല, ഗണേഷ്കുമാറും പരാതിക്കാരിയും ചേര്‍ന്ന് ഗൂഢാലോചന നടത്തി വ്യാജതെളിവുകളിലൂടെ ഉമ്മന്‍ചാണ്ടിെയ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് മറ്റ് സാക്ഷികളുടെയും െമാഴി.
ഫെനി ബാലകൃഷ്ണന്‍, ജയില്‍ സൂപ്രണ്ട് ഉള്‍പ്പെടെ നിരവധിപേരെ വിസ്തരിച്ച് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നാണ് െകാട്ടാരക്കര ജൂഡീഷ്യല്‍ ഒന്നാംക്ളാസ് മജ്സ്ട്രേറ്റ് കോടതി കണ്ടെത്തിയത്. പരാതിക്കാരി, ഗണേഷ്കുമാര്‍ എന്നിവര്‍ക്ക് സമന്‍സ് അയക്കാന്‍ കോടതി ഉത്തരവിട്ടു. എന്നാല്‍ ഗണേഷും പരാതിക്കാരിയും ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങി. കേസ് 25 ന് കൊട്ടാരക്കര കോടതി വീണ്ടും പരിഗണിക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















