ഡൽഹി: കോടതിയുടെ മേൽനോട്ടത്തിൽ അദാനിയുടെ ഓഹരിതട്ടിപ്പിൽ അന്വേഷണം വേണമെന്ന ആവശ്യവുമായി സുപ്രീംകോടതിയിൽ പുതിയ സത്യവാങ്മൂലം. വസ്തുതകളെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീംകോടതി ചുമതലപ്പെടുത്തിയ സെബിയെ പ്രതിക്കൂട്ടിലാക്കിയാണ് സത്യവാങ്മൂലം സമർപ്പിച്ചത്. ഹിൻഡൻബർഗ് റിപ്പോർട്ടിൽ അന്വേഷണം വേണമെന്ന് ചൂണ്ടിക്കാട്ടി ഹരജിക്കാരി അനാമിക ജയ്സ്വാൾ ആണ് സുപ്രീംകോടതിയെ സമീപിച്ചത്.
Also read : പ്രശ്നങ്ങൾ സൃഷ്ട്ടിക്കുന്നത് തീവ്രവാദ ഗ്രുപ്പുകൾ : മണിപ്പൂരിൽ സുരക്ഷാസേനയുടെ മുന്നറിയിപ്പ്
അദാനിയെപ്പറ്റിയുള്ള സംശയങ്ങളും പ്രാഥമിക അന്വേഷണ വിവരങ്ങളും ഡി.ആർ.ഐ സെബിക്ക് 2014-ൽ കൈമാറിയിരുന്നു. കുറിപ്പുകളും രേഖകളും പ്രത്യേകം സിഡികളും നൽകിയെങ്കിലും ഇവയെ കുറിച്ച് അന്വേഷിക്കുകയോ കോടതിയിൽ ഹാജരാക്കുകയോ ഉണ്ടായിട്ടില്ല. അന്ന് സെബി ചെയർമാൻ ആയിരുന്ന യുകെ ചൗഹാൻ, പിന്നീട് അദാനി എൻഡി ടിവി ഏറ്റെടുത്തപ്പോൾ ചാനലിന്റെ മേധാവിയായി. സെബിക്ക് നിക്ഷിപ്ത താല്പര്യം ഉണ്ടെന്ന് വ്യക്തമാക്കിയാണ് അന്വേഷണാവശ്യവുമായി പുതിയ സത്യവാങ്മൂലം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം