‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ പ്രചാരണത്തിലൂടെ കേന്ദ്രം ലക്ഷ്യം വെക്കുന്നത് അഞ്ച് സംസ്ഥാനത്തെ തെരഞ്ഞെടുപ്പുകൾ മാറ്റിവെക്കാനാണെന്ന് സുപ്രീംകോടതി അഭിഭാഷകനും സാമൂഹിക പ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്. ഈ ആശയം ഇന്ത്യ പോലൊരു ജനാധിപത്യ രാജ്യത്തിൽ നടപ്പിലാക്കാൻ സാധിക്കില്ലെന്നും നമ്മുടെ സംവിധാനത്തില്‍ ഒരു സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമാകുമ്പോൾ മറ്റൊരു സര്‍ക്കാര്‍ രൂപീകൃതമാകുമെന്നും അദ്ദേഹം പറയുകയുണ്ടായി.
Also read : പ്രശ്നങ്ങൾ സൃഷ്ട്ടിക്കുന്നത് തീവ്രവാദ ഗ്രുപ്പുകൾ : മണിപ്പൂരിൽ സുരക്ഷാസേനയുടെ മുന്നറിയിപ്പ്
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ നിലവിൽ വരുന്ന സാഹചര്യത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തും. അത് പാര്‍ലമെന്ററി ജനാധിപത്യത്തിന് എതിരായ കാര്യമാണ്. സര്‍ക്കാരിന് ഇതേക്കുറിച്ച് വ്യക്തമായ ബോധ്യമുണ്ടെന്നും പ്രശാന്ത് ഭൂഷണ് ഭുവനേശ്വറില്‍ മാധ്യമങ്ങളോടു പ്രതികരിച്ചു.
മധ്യപ്രദേശ്, രാജസ്ഥാന്, ഛത്തീസ്ഗഢ്, തെലങ്കാന, മിസോറം എന്നീ സംസ്ഥാനങ്ങളിലാണ് വർഷാവസാനം തെരഞ്ഞെടുപ്പ് നടക്കാനുള്ളത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം