കോഴിക്കോട്: വീണ്ടും നിപ സംശയം. ലക്ഷണങ്ങളോടെ സ്വകാര്യ ആശുപത്രികളിൽ ചികിൽസ തേടിയ രണ്ടു പേർ മരിച്ചതോടെയാണ് രോഗബാധ സംശയിക്കുന്നത്. മരിച്ച രണ്ടുപേരും തമ്മിൽ സമ്പർക്കത്തിലായിരുന്നതായാണ് നിഗമനം.
ഇരുവരും ഒരേ സമയം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഉണ്ടായിരുന്നു. കഴിഞ്ഞമാസം 30നാണ് ആദ്യമരണം സംഭവിച്ചത്. ഇന്നലെയാണ് രണ്ടാമത്തെയാള്‍ മരിച്ചത്. ആദ്യം മരിച്ചയാളുടെ ബന്ധുക്കളായ മൂന്ന് കുട്ടികളുൾപ്പെടെ നാലുപേർക്ക് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് നാലുപേരെയും ഐസൊലേഷനിലാക്കി.
അതേസമയം, പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പരിശോധനാ ഫലം ഉച്ചയോടെ ലഭിച്ചേക്കും. പ്രാദേശിക പരിശോധനയിൽ നിപ സ്ഥിരീകരിച്ചതോടെ കോഴിക്കോട് ജില്ലയിൽ ആരോഗ്യ വകുപ്പ് അതീവ ജാഗ്രത പ്രഖ്യാപിച്ചു.
read more എസി മൊയ്തീനെ ഇഡി ചോദ്യം ചെയ്ത് വിട്ടയച്ചു; ‘ഇഡി ആവശ്യപ്പെട്ടാല്‍ വീണ്ടും ഹാജരാകും’
ആരോഗ്യവകുപ്പ് ഡയറക്ടറുൾപ്പെടെ കോഴിക്കോട്ടെത്തും. രോഗബാധ സംശയിക്കുന്നവരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനും ശ്രമം തുടങ്ങി. 2018 മേയിലാണ് കോഴിക്കോട് ആദ്യമായി നിപ ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഈ പ്രദേശത്തിന് 15 കിലോമീറ്റർ ചുറ്റളവിലാണ് ഇപ്പോൾ രോഗബാധ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം