നമ്മുടെ നാട്ടിൽ വിരളമാണെങ്കിലും മുംബൈ നഗരത്തിന്റെ പ്രതീകമാണ് ഡബിൾ ഡെക്കറുകൾ. എന്നാൽ ഇനി ആ പഴയ ഡക്കറുകൾ മുംബൈ നഗരത്തിലില്ല. വൈദ്യുത എ.സി. ഡബിള്‍ഡെക്കര്‍ ബസുകള്‍ ഇറങ്ങിയതോടെ പഴയ ബസുകളെല്ലാം മാറ്റാന്‍ നഗരസഭയുടെ ഗതാഗതവിഭാഗമായ ‘ബെസ്റ്റ്’ തീരുമാനിക്കുകയായിരുന്നു. ഈ സെപ്തംബര്‍ 15ഓടെ നഗരത്തില്‍ സര്‍വീസ് നടത്തിയിരുന്ന പഴയ ഡബിള്‍ഡെക്കര്‍ ബസുകള്‍ സര്‍വീസ് അവസാനിപ്പിക്കാൻ ഇതോടെ തീരുമാനമായി.
ഗേറ്റ് വേ ഓഫ് ഇന്ത്യയിലേക്കെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് വേണ്ടി ഓടിയിരുന്ന മുകള്‍ഭാഗം തുറന്ന ഡബിള്‍ഡെക്കര്‍ ബസുകളും ഇതോടൊപ്പം സര്‍വീസ് അവസാനിപ്പിക്കും. ടൂറിസ്റ്റ് റൂട്ടുകളിലും ഇനിമുതല്‍ വൈദ്യുത എ.സി. ഡബിള്‍ഡെക്കര്‍ ബസുകളായിരിക്കും സര്‍വീസ് നടത്തുക. ആകെ അഞ്ച് ഡബിൾ ഡെക്കർ ബസുകളാണ് അവശേഷിച്ചിരുന്നത്.
ഇന്ത്യയുടെ ആദ്യ ട്രാൻസിറ്റ് കാർഡ് അവതരിപ്പിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ.
ആകെ അവശേഷിച്ചിരുന്ന അഞ്ച് ഡബിള്‍ഡെക്കര്‍ ബസുകളും സെപ്റ്റംബര്‍ പതിനഞ്ചോടെ സർവീസ് നിർത്തലാക്കും. വൈകാതെ നഗരത്തിലെ മറ്റ് പ്രദേശങ്ങളിലും ഇലക്ട്രിക് ബസുകള്‍ സര്‍വീസ് ആരംഭിക്കും. വൈകാതെ 18 എ.സി. ഡബിള്‍ഡെക്കര്‍ ബസുകള്‍കൂടി ഉടനെ എത്തുമെന്ന് ബെസ്റ്റ് അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം