രജനികാന്തിന്റെ പുതിയ ചിത്രം ‘തലൈവര്‍ 171’ ഒദ്യോഗികമായി പ്രഖ്യാപിച്ചു. ലോകേഷ് കനകരാജ് സംവിധാനം ചെയ്യും. രജനികാന്ത് ലോകേഷ് കനകരാജിന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ നായകനാകുന്നു എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തലൈവര്‍ 171 ലോകേഷ് കനകരാജ് സംവിധാനം ചെയ്യുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഇന്നലെ ലോകേഷിന്റെ രജനികാന്ത് ചിത്രം ഉപേക്ഷിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ടായി. കെട്ടുകഥകളാണ് ആ റിപ്പോര്‍ട്ടുകളെന്ന് വ്യക്തമാക്കിയാണ് പ്രഖ്യാപനം.
സംവിധായകൻ ലോകേഷ് കനകരാജിന്റെ രജനികാന്ത് ചിത്രം തലൈവര്‍ 171 പ്രഖ്യാപന പോസ്റ്റര്‍ ചോരയുടെ പശ്ചാത്തലത്തിലാണ്. ലോകേഷ് കനകരാജിന്റെ വിക്രം, ലിയോ തുടങ്ങിയ ചിത്രങ്ങളുടെ ഴോണറിലായിരിക്കും തലൈവര്‍ 171ഉം എന്ന് ആരാധകര്‍ കണക്കുകൂട്ടുന്നു. എപ്പോഴായിരിക്കും ചിത്രീകരണം ആരംഭിക്കുകയെന്ന് വെളിപ്പെടുത്തിയിട്ടില്ല. സണ്‍ പിക്ചേഴ്‍സ് ലോകേഷ് കനകരാജ് ചിത്രം നിര്‍മിക്കുമ്പോള്‍ ആക്ഷൻ അൻപറിവും തലൈവര്‍ 171ന്റെ സംഗീതം അനിരുദ്ധ രവിചന്ദറുമായിരിക്കും.
ജയിലറിന്റെ വിജയത്തിളക്കത്തിലാണ് ഇപ്പോള്‍ രജനികാന്ത്. രാജ്യമെങ്ങും ആവേശം വിതറി 600 കോടിയില്‍ അധികം ജയിലര്‍ നേടിയിരുന്നു. ശിവ രാജ്‍കുമാര്‍, മോഹൻലാല്‍ തുടങ്ങിയ താരങ്ങളും ജയിലറിന്റെ ആകര്‍ഷണമായി. ജയിലറില്‍ പ്രവര്‍ത്തിച്ച 300 പേര്‍ക്ക് ചിത്രത്തിന്റെ നിര്‍മാതാവ് കലാനിധി മാരൻ സ്വര്‍ണ നാണയങ്ങള്‍ സമ്മാനമായി ഇന്നലെ വിതരണം ചെയ്‍തിരുന്നു.
‘ജയ് ഭീം’ എന്ന സൂര്യ ചിത്രത്തിന്റെ സംവിധായകൻ ജ്ഞാനവേല്‍ രജനികാന്തിനെ നായകനാക്കി ഒരു പ്രൊജക്റ്റ് ഒരുക്കുന്നുവെന്ന വാര്‍ത്ത വലിയ ശ്രദ്ധയാകര്‍ഷിച്ചതാണ്. ‘തലൈവര്‍ 170’ എന്നാണ് രജനികാന്ത് ചിത്രത്തിന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്നത്.
വ്യാജ ഏറ്റുമുട്ടലുകള്‍ക്ക് എതിരെ വിരമിച്ച പൊലീസ് ഉദ്യോഗസ്ഥൻ നടത്തുന്ന പോരാട്ടമാണ് ‘തലൈവര്‍ 170’ന്റെ പ്രമേയമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സംഗീതം അനിരുദ്ധ് രവിചന്ദര്‍ ആണ്. ‘തലൈവര്‍ 170’ലേക്ക് പല താരങ്ങളെയും പറഞ്ഞു കേള്‍ക്കുന്നുണ്ട്. ഫഹദും മഞ്‍ജു വാര്യരുമൊക്കെ രജനികാന്ത് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം