തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി രൂപീകരണത്തില്‍ മാനസിക ബുദ്ധിമുട്ടുണ്ടായെന്ന ചെന്നിത്തലയുടെ വികാരം ഉള്‍ക്കൊള്ളുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍.
സ്വാഭാവികമായ വിഷമമാണ് അതെന്നും പാര്‍ട്ടി ഗൗരവമായി പരിഗണിക്കണമെന്ന് താന്‍ ആവശ്യപ്പെടുന്നുവെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. അര്‍ഹതപ്പെട്ട സ്ഥാനം പാര്‍ട്ടിക്കുള്ളില്‍ എന്നും ചെന്നിത്തലയ്ക്ക് ലഭിക്കുമെന്ന് താന്‍ ഉറപ്പ് നല്‍കുന്നുവെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ചെന്നിത്തലയ്ക്കുപിന്നാലെ അതൃപ്തി വീണ്ടും പരസ്യമാക്കി കെ.മുരളീധരൻ എം.പി. ഹൈക്കമാന്റ് അവഗണിച്ചവരുടെ കൂട്ടത്തിൽനിന്നുപോലും അവഗണിക്കപ്പെട്ടവനാണ് താൻ.
read more 5 പതിറ്റാണ്ടിനുശേഷം പുതുപ്പള്ളിക്ക് പുതുനായകൻ; ജനമനസ്സിലേറി ചാണ്ടി ഉമ്മൻ ഇന്ന് കേരള നിയമസഭയിലേക്ക്
ചെന്നിത്തലയുടെ പ്രയാസം ഇന്ന് പറഞ്ഞു, താൻ നേരത്തെ പറഞ്ഞു. പരാതികളുണ്ട്, പക്ഷേ ഹൈക്കമാന്റിനോട് പറഞ്ഞു സ്ഥിരം പരാതിക്കാരനാവാനില്ല. വിഴുപ്പ് അലക്കേണ്ട സമയത്ത് അലക്കണം, വിഴുപ്പലക്കുന്നത് മാലിന്യം കളയാനാണെന്നും മുരളീധരൻ കോഴിക്കോട് പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം