കോഴിക്കോട് : ജില്ലാ കലക്ടറുടെ ഇന്റേൺഷിപ്പ് പ്രോഗ്രാമിന്റെ ഒക്ടോബർ- മാർച്ച് ബാച്ചിലേക്കുള്ള അപേക്ഷകൾ സെപ്റ്റംബർ 15 വരെ സമർപ്പിക്കാം. ജില്ലാ ഭരണകൂടത്തോടൊപ്പം ജില്ലയിലെ വിവിധ വികസന, സാമൂഹ്യക്ഷേമ പദ്ധതികളിൽ പ്രവർത്തിക്കാനുള്ള അവസരമൊരുക്കുന്നതാണ് ഇന്റേൺഷിപ്പ് പ്രോഗ്രാം. ഒൻപത് വർഷം പിന്നിട്ട പ്രോഗ്രാമിന്റെ ഇരുപത്തിയാറാമത്തെ ബാച്ചിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
പൊതുഭരണ സംവിധാനങ്ങളെ അടുത്തറിയാൻ അവസരം നൽകികൊണ്ട് സർക്കാർ പദ്ധതികളിലും വികസന പരിപാടികളിലും പദ്ധതി ആസൂത്രണ ഘട്ടം മുതൽ തന്നെ യുവജന പങ്കാളിത്തം ഉറപ്പുവരുത്തുകയാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. താത്പര്യമുള്ളവർ www.dcipkkd.in എന്ന വെബ്സൈറ്റിൽ നൽകിയ ഫോറം പൂരിപ്പിച്ചാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഇതോടൊപ്പമുള്ള ക്യു.ആർ.കോഡ് സ്കാൻ ചെയ്ത് ഗൂഗിൾ ഫോം പൂരിപ്പിച്ചും അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. ബിരുദമോ ബിരുദാനന്തര ബിരുദമോ ആണ് അടിസ്ഥാന യോഗ്യത.
Read also…..തുറവൂരിൽ പൊലീസ് സ്റ്റേഷൻ പരിസരത്ത് നിന്നിരുന്ന വന്മരം മുറിച്ച് കൊണ്ടുപോയി വിരുതന്മാർ
ആറ് മാസമാണ് ഇന്റേൺഷിപ്പിന്റെ കാലാവധി. സ്റ്റൈപ്പന്റ് ഉണ്ടായിരിക്കില്ല. രണ്ട് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്. അപേക്ഷകളിൽ നിന്ന് പ്രാഥമിക ഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെടുന്നവർ തുടർന്ന് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണം. വിശദ വിവരങ്ങൾക്ക് 95267 69697, 9633693211 വിളിക്കുകയോ projectcellclt@gmail.com എന്ന ഇമെയിലിൽ ബന്ധപ്പെടുകയോ ചെയ്യാം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം