തിരുവനന്തപുരം: തിരുവനന്തപുരം∙ പുതുപ്പള്ളിയിൽ ഇടത് സ്ഥാനാർഥി ജെയ്ക് സി.തോമസിനെതിരെ വൻ വിജയം നേടിയ ചാണ്ടി ഉമ്മൻ നിയമസഭയിൽ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു.
രാവിലെ ചോദ്യോത്തര വേളയ്ക്കു ശേഷം പത്തുമണിക്കാണു ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്തത്. 37,719 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വമ്പിച്ച വിജയമായിരുന്നു പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ നേടിയത്.
read more 5 പതിറ്റാണ്ടിനുശേഷം പുതുപ്പള്ളിക്ക് പുതുനായകൻ; ജനമനസ്സിലേറി ചാണ്ടി ഉമ്മൻ ഇന്ന് കേരള നിയമസഭയിലേക്ക്
ശനിയാഴ്ച രാത്രി എട്ടോടെ പുതുപ്പള്ളി മണ്ഡലത്തിലെ 27 കിലോമീറ്റർ നീണ്ട പദയാത്ര പൂർത്തിയാക്കിയ ശേഷം പുലർച്ചെ ഒന്നിനാണു ചാണ്ടി പുതുപ്പള്ളിയിൽ നിന്നു കാറിൽ തിരുവനന്തപുരം പുതുപ്പള്ളി ഹൗസിലേക്ക് യാത്ര തിരിച്ചത്.
അമ്മ മറിയാമ്മ, സഹോദരി മറിയം എന്നിവർ സത്യപ്രതിജ്ഞയിൽ പങ്കെടുക്കാൻ ഇന്നലെ വൈകിട്ടു തന്നെ തിരുവനന്തപുരത്ത് എത്തിയിരുന്നു. അവധി അവസാനിക്കുന്നതിനാൽ അച്ചു ഉമ്മൻ വിദേശത്തേക്കു മടങ്ങി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം