ബോക്സോഫീസിലെ കിംഗ് എന്ന് ഉറപ്പിക്കുന്ന പ്രകടനവുമായി മൂന്നാം നാള്‍ ഷാരൂഖിന്‍റെ ജവാന്‍. നിര്‍മ്മാതാക്കളായ റെഡ് ചില്ലീസ് ചിത്രത്തിന്‍റെ ഔദ്യോഗിക കണക്കുകള്‍ പുറത്തുവിട്ടു.
റിലീസ് ചെയ്ത് മൂന്ന് ദിവസത്തിനുള്ളില്‍ ചിത്രം 300 കോടി ക്ലബില്‍ എത്തിയെന്നാണ് റെഡ് ചില്ലീസ് അറിയിക്കുന്നത്. മൂന്ന് ദിവസത്തില്‍ ചിത്രം ആഗോള വ്യാപകമായി നേടിയത് 384.69 കോടിയാണ്.
read also….‘അരവിന്ദ് സ്വാമി തന്റെ മകനാണ്, ജനിച്ചയുടനെ ദത്ത് കൊടുത്തു’; വെളിപ്പെടുത്തി നടന്‍ ഡല്‍ഹി കുമാര്‍
ഇതോടെ ചിത്രം മുടക്കുമുതലിനെക്കാള്‍ കൂടുതല്‍ കളക്ഷന്‍ നേടിയെന്നാണ് ബോളിവുഡ് വൃത്തങ്ങള്‍ പറയുന്നത്. ആദ്യദിനത്തില്‍ ചിത്രത്തിന്‍റെ ആഗോള കളക്ഷന്‍ 129.6 കോടി ആയിരുന്നു. രണ്ടാം ദിനത്തില്‍ അത് 110 കോടിക്ക മുകളിലായിരുന്നു കളക്ഷന്‍. എന്നാല്‍ കളക്ഷന്‍ ചെറിയ തോതില്‍ താഴോട്ട് പോയതില്‍ ആശങ്ക വേണ്ടെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ വ്യക്തമാക്കിയത്. അത് ശരിവയ്ക്കുന്ന പ്രകടനമാണ് വാരന്ത്യത്തിന്‍റെ തുടക്കമായ ശനിയാഴ്ച ഉണ്ടായത്. 147 കോടിയാണ് ചിത്രം ആഗോള വ്യാപകമായി നേടിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം