‘അരവിന്ദ് സ്വാമി തന്റെ മകനാണ്, ജനിച്ചയുടനെ ദത്ത് കൊടുത്തു’; വെളിപ്പെടുത്തി നടന്‍ ഡല്‍ഹി കുമാര്‍

google news
eer

തൊണ്ണൂറുകളിലെ തമിഴ് സിനിമാ ലോകത്തെ റൊമന്റിക് ഹീറോ ആണ് അരവിന്ദ് സ്വാമി. റോജ, ബോംബെ പോലുള്ള സിനിമകള്‍ റിലീസായ കാലത്ത് കല്യാണപ്രായമായി നില്‍ക്കുന്ന പെണ്‍കുട്ടികള്‍ എല്ലാം പറഞ്ഞിരുന്നത് ഞങ്ങള്‍ക്ക് അരവിന്ദ് സ്വാമിയെ പോലൊരു ഭര്‍ത്താവിനെ വേണം എന്നായിരുന്നു. അത്രയയും അഡിക്ടഡ് ഫാന്‍സ് അക്കാലത്ത് അരവിന്ദ് സ്വാമിയ്ക്ക് ഉണ്ടായി. എന്നാല്‍ പെട്ടന്നാണ് അദ്ദേഹം അഭിനയത്തില്‍ നിന്നും ബ്രേക്ക് എടുത്തത്. പിന്നീട് തനി ഒരുവന്‍ എന്ന ചിത്രത്തിലൂടെ വില്ലനായുള്ള തിരിച്ചുവരവ് ആരാധകര്‍ ആഘോഷിച്ചു.അരവിന്ദ് സ്വാമിയേക്കുറിച്ച് ഒരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് തമിഴിലെ സീനിയര്‍ നടനായ ഡല്‍ഹി കുമാര്‍.

enlite ias final advt

അരവിന്ദ് സ്വാമി തന്റെ മകനാണെന്നാണ് ഡല്‍ഹി കുമാര്‍ അവകാശപ്പെട്ടിരിക്കുന്നത്. ബിഹൈന്‍ഡ് വുഡ്‌സ് ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ജനിച്ചയുടനെ അരവിന്ദ് സ്വാമിയെ സഹോദരിക്ക് ദത്ത് നല്‍കിയെന്നും പിന്നീട് മകനുമായി ആ ഒരു ബന്ധം നിലനിര്‍ത്താന്‍ കഴിഞ്ഞില്ലെന്നും നടന്‍ അഭിമുഖത്തില്‍ പറഞ്ഞു.

‘അരവിന്ദ് സ്വാമി എന്റെ മകനാണ്. ജനിച്ചയുടനെ സഹോദരി ദത്തെടുക്കുകയായിരുന്നു. അവന്‍ അവരുമായി വേഗം പൊരുത്തപ്പെട്ടു. കുടുംബത്തില്‍ എന്തെങ്കിലും വിശേഷമുണ്ടെങ്കില്‍ മാത്രമേ വരാറുള്ളൂ. വളരെ പെട്ടെന്ന് തന്നെ അവിടെ നിന്ന് പോവുകയും ചെയ്യും. അതുകൊണ്ട് തന്നെ ഞങ്ങള്‍ക്കിടയില്‍ പിന്നീട് ആ ബന്ധം നിലനിര്‍ത്താന്‍ കഴിഞ്ഞില്ല’. ഡല്‍ഹി കുമാര്‍ പറഞ്ഞു.

അരവിന്ദ് സ്വാമിക്കൊപ്പം സിനിമ ചെയ്യുന്നതില്‍ ബുദ്ധിമുട്ടില്ലെന്നും ഡല്‍ഹി കുമാര്‍ വ്യക്തമാക്കി. നല്ലൊരു അവസരം ലഭിച്ചാല്‍ സിനിമ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം വിക്കിപീഡിയയില്‍ അരവിന്ദ് സ്വാമിയുടെ അച്ഛന്റെ പേര് വി. ഡി സ്വാമി എന്നാണ്. വ്യവസായിയും ചെന്നൈയിലെ പ്രമുഖ കണ്ണാശുപത്രിയുടെ സ്ഥാപകനുമാണ് ഇദ്ദേഹം.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം