ഉപഭോക്താക്കളുടെ ദീര്‍ഘനാളായുള്ള കാത്തിരിപ്പുകള്‍ക്കൊടുവില്‍ ഓപ്പോ എ സീരീസിലെ ഏറ്റവും പുതിയ ഹാൻഡ്സെറ്റായ ഓപ്പോ എ38 ഇന്ത്യൻ വിപണിയില്‍ അവതരിപ്പിച്ചു.
ആകര്‍ഷകമായ വിലയില്‍ അത്യാധുനിക ഫീച്ചറുകളുമായാണ് ഈ ഹാൻഡ്സെറ്റ് പുറത്തിറക്കിയിരിക്കുന്നത്. കരുത്തുള്ള ചിപ്പ്സെറ്റ്, ഫാസ്റ്റ് ചാര്‍ജിംഗ്, രണ്ട് പിൻ ക്യാമറകള്‍ തുടങ്ങിയ നിരവധി സവിശേഷതകള്‍ ഓപ്പോ എ38 സ്മാര്‍ട്ട് ഫോണില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. രണ്ട് കളര്‍ വേരിയന്റുകളില്‍ എത്തുന്ന ഹാൻഡ്സെറ്റുകളെ കുറിച്ച് കൂടുതല്‍ പരിചയപ്പെടാം.
6.56 ഇഞ്ച് എച്ച്ഡി പ്ലസ് എല്‍സിഡി ഡിസ്പ്ലേയാണ് ഈ സ്മാര്‍ട്ട്ഫോണുകള്‍ക്ക് നല്‍കിയിട്ടുള്ളത്. ഈ ഡിസ്പ്ലേയ്ക്ക് 90 ഹെര്‍ട്സ് റിഫ്രഷ് റേറ്റും, 720 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസും ഉണ്ട്. ഡ്യുവല്‍ നാനോ സിം സപ്പോര്‍ട്ടുളള ഈ സ്മാര്‍ട്ട്ഫോണ്‍ ആൻഡ്രോയിഡ് 13 ബേസ് കളര്‍ ഒഎസ് 13.1-ലാണ് പ്രവര്‍ത്തിക്കുന്നത്. 4 ജിബി റാമും, 128 ജിബി ഇൻബില്‍റ്റ് സ്റ്റോറേജുമുള്ള സ്മാര്‍ട്ട്ഫോണിന് കരുത്ത് നല്‍കുന്നത് ഒക്ട കോര്‍ മീഡിയടെക് ഹീലിയോ ജി85 എസ്ഒസിയാണ്.
read also….10 വര്‍ഷത്തിനുള്ളില്‍ സമ്പൂര്‍ണ കായിക സാക്ഷരത കൈവരിച്ച സംസ്ഥാനമായി കേരളത്തെ മാറ്റുമെന്ന് മുഖ്യമന്ത്രി
ഓപ്പോ എ38 സ്മാര്‍ട്ട്ഫോണ്‍ ഗ്ലോയിംഗ് ബ്ലാക്ക്, ഗ്ലോയിംഗ് ഗോള്‍ഡ് എന്നീ കളര്‍ ഓപ്ഷനുകളിലാണ് ലഭ്യമാകുക. നിലവില്‍, ഒരു സ്റ്റോറേജ് വേരിയന്റില്‍ മാത്രമാണ് ഇവ പുറത്തിറക്കിയിട്ടുള്ളൂ. ഓപ്പോ എ38യുടെ 4 ജിബി റാമും, 128 ജിബി സ്റ്റോറേജ് ഉള്ള വേരിയന്റിന് 12,999 രൂപയാണ് വില. ഓപ്പോയുടെ ഔദ്യോഗിക വെബ്സൈറ്റിലും, ഫ്ലിപ്കാര്‍ട്ടിലും ഹാൻഡ്സെറ്റിന്റെ പ്രീഓര്‍ഡറുകള്‍ ആരംഭിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 13 മുതലാണ് ഓപ്പോ എ38 സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പനയ്ക്ക് എത്തുക.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം