പാലക്കാട്: വാളയാറിൽ നിയന്ത്രണം വിട്ട് ആംബുലൻസ് മറിഞ്ഞ് അപകടത്തിൽപ്പെട്ടു. വാളയാർ വട്ടപ്പാറയിലാണ് നിയന്ത്രണം വിട്ട ആംബുലൻസ് മറിഞ്ഞത്. ആംബുലൻസിലെ നഴ്സായ ഗിരിജയ്ക്ക് സാരമായി പരുക്കേറ്റു. ആംബുലൻസ് ഡ്രൈവർ കഞ്ചിക്കോട് സ്വദേശി ഫാറൂഖ്, ടോൾ പ്ലാസ ജീവനക്കാരനായ ഒറീസ സ്വദേശി മഹീന്ദ്ര എന്നിവർക്കും അപകടത്തിൽ പരിക്കേറ്റു.
മറ്റൊരു അപകടത്തിൽ രക്ഷാപ്രവർത്തനത്തിനു പോവുന്നതിനിടെ വാഹനം നിയന്ത്രണം തെറ്റി ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു.
വാളയാർ ടോൾ പ്ലാസയുടെ ആംബുലൻസാണിത്. അപകടത്തിൽ പരിക്കേറ്റ ഗിരിജയെ തൃശ്ശൂർ മെഡിക്കൽ കോളേജിലും, ഫാറൂഖ്, മഹീന്ദ്ര എന്നിവരെ പാലക്കാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം