എറണാകുളം: എറണാകുളം ജനറൽ ആശുപത്രിയിലെ ജനറൽ മെഡിസിൻ വിഭാഗം മേധാവിയായിരുന്ന ഡോ. മനോജിനെതിരെ വീണ്ടും ലൈംഗിക അതിക്രമ പരാതി.
2018ൽ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന മറ്റൊരു വനിതാ ഡോക്ടറാണ് ഇമെയിൽ വഴി പരാതി നൽകിയത്. അപമര്യാദയായി പെരുമാറിയെന്നാണ് പരാതിയിൽ പറയുന്നത്.
നേരത്തേയും ഡോ മനോജിനെതിരെ പരാതി ഉയര്‍ന്നിരുന്നു. മനോജ് 2019ൽ ലൈംഗികാതിക്രമത്തിനു ശ്രമിച്ചു എന്നായിരുന്നു വനിതാ ഡോക്ടറുടെ പരാതി. പരാതിയിൽ ആരോഗ്യ വകുപ്പും ഡോക്ടര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഈ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മനോജിനെതിരെ അടുത്ത പരാതി ഉയരുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം