ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധിക്ക് ആദരമര്‍പ്പിച്ച് ജി 20 ഉച്ചകോടിക്കെത്തിയ ലോകനേതാക്കള്‍. ഗാന്ധിജിയുടെ സ്മൃതി കുടീരമായ രാജ്ഘട്ടിലെത്തിയാണ് ലോകനേതാക്കൾ ആദരമര്‍പ്പിച്ചത്.
വിവിധ രാഷ്ട്രതലവന്മാരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഖാദി ഷാള്‍ അണിയിച്ച് സ്വീകരിച്ചു. സബര്‍മതി ആശ്രമത്തിന്റെ പശ്ചാത്തലത്തില്‍നിന്നുകൊണ്ടാണ് മോദി നേതാക്കളെ സ്വീകരിച്ചത്. ഗാന്ധിജി സ്ഥാപിച്ച സബര്‍മതി ആശ്രമത്തേക്കുറിച്ച് പ്രധാനമന്ത്രി നേതാക്കളോട് വിശദീകരിച്ചു.
സമാധാനത്തിന്റെ മതില്(പീസ് വോൾ) എന്ന പേരില്‍ ഇവിടെ പ്രത്യേകം തയാറാക്കിയിരിക്കുന്ന സ്ഥലത്ത് ലോകനേതാക്കള്‍ ഒപ്പ് വയ്ക്കും. നേതാക്കള്‍ക്ക് സ്മൃതികുടീരത്തില്‍ റീത്തുകളും സമർപ്പിക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















