ഇടുക്കി: ഇടുക്കി വീടിന്റെ പരിസരത്തെ കൂട്ടിൽ കെട്ടിയിരുന്ന ആടിനെ വായിൽ ടേപ്പ് ഒട്ടിച്ചശേഷം മോഷ്ടിച്ച് കാറിൽ കടത്തിയ മൂവർ സംഘം പോലീസിന്റെ പിടിയിലായി.
തട്ടാത്തിമുക്ക് സ്വദേശി മറ്റത്തിൽ റിനു (32), തോക്കുപാറ സ്വദേശി പുത്തൻപീടികയിൽ അബ്ദുൽ മജീദ് (38), അഭിലാഷ് (35) എന്നിവരാണ് വെള്ളത്തൂവൽ പോലീസിന്റെ പിടിയിലായത്.
വെള്ളിയാഴ്ച രാത്രി ഒൻപതിന് മേരിലാൻഡിന് സമീപത്ത് ഈട്ടിസിറ്റിയിലാണ് സംഭവം നടന്നത്. ഈട്ടിസിറ്റി സ്വദേശി ഏത്തക്കാട്ട് (കൊച്ചറക്കൽ) മാത്യുവിന്റെ മകൻ ജയമോന്റെ ആടിനെയാണ് കാറിൽ എത്തിയ മൂന്നംഗസംഘം വായിൽ പേപ്പർ ടേപ്പ് ഒട്ടിച്ച ശേഷം മോഷ്ടിച്ചുകൊണ്ടുപോയത്.
ആട് മോഷ്ടിക്കപ്പെട്ട വിവരം അറിഞ്ഞ ജയ്‌മോൻ വെള്ളത്തൂവൽ പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു.
പോലീസ് നടത്തിയ അന്വേഷണത്തിൽ വെളുപ്പിനെ മോഷണസംഘത്തെ തോക്കുപാറയിൽനിന്ന് പിടികൂടുകയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം