തിരുവനന്തപുരം : തിരുവനന്തപുരം കാട്ടാക്കട പൂവച്ചലില്‍ വിദ്യാര്‍ഥിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് മുന്‍വൈരാഗ്യമുണ്ടെന്ന് ആദിശേഖറിന്‍റെ അച്ഛന്‍ അരുണ്‍കുമാര്‍. കുട്ടിയെ അപായപ്പെടുത്തുമെന്ന് പ്രതി പ്രിയരഞ്ജന്‍ നേരത്തേ ഭീഷണിപ്പെടുത്തിയിരുന്നു.
ഏപ്രിലില്‍ കുട്ടിയും പ്രതിയും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് താന്‍ പ്രതിയുമായി സംസാരിച്ചപ്പോഴാണ് അപായഭീഷണി മുഴക്കിയത്. കുട്ടി പ്രതിയുടെ സാന്നിധ്യം ഭയപ്പെട്ടിരുന്നുവെന്നും അരുണ്‍കുമാര്‍ പറഞ്ഞു.
കേസിൽ ഒളിവിലുള്ള പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കി പൊലീസ്. പൂവച്ചല്‍ സ്വദേശികളായ അരുണ്‍കുമാറിന്റെയും ദീപയുടെയും മകനായ ആദിശേഖര്‍ ഓഗസ്റ്റ് 30ന് വൈകിട്ടാണ് വീടിന് സമീപത്തെ റോഡില്‍ കാറിടിച്ച് മരിച്ചത്. അപകടമരണമെന്ന് കരുതിയെങ്കിലും സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് കൊലപാതകമെന്ന സംശയം ബലപ്പെട്ടതും മാതാപിതാക്കൾ പരാതി നൽകിയതും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം