തിരുവനന്തപുരം: പൂവച്ചലില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി കാറിടിച്ച് മരിച്ചത് കൊലപാതകം. കുട്ടിയുടെ അകന്ന ബന്ധുവായ യുവാവ് കാറിടിപ്പിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു. ക്ഷേത്രപരിസരത്ത് മൂത്രം ഒഴിച്ചത് ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകമെന്ന് മാതാപിതാക്കള്‍ പരാതി നല്‍കി.
പ്രതിയായ നാലാഞ്ചിറ സ്വദേശി പ്രീയരഞ്ചന്‍ ഒളിവിലെന്ന് പൊലീസ്. പൂവച്ചല്‍ സ്വദേശികളായ അരുണ്‍കുമാറിന്റെയും ദീപയുടെയും മകനായ ആദിശേഖര്‍ ഓഗസ്റ്റ് 30ന് വൈകിട്ടാണ് വീടിന് സമീപത്തെ റോഡില്‍ കാറിടിച്ച് മരിച്ചത്. അപകടമരണമെന്ന് കരുതിയെങ്കിലും സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഏവരും ഞെട്ടി.
മരിച്ച ആദിശങ്കറിന്റെ അകന്ന ബന്ധുവും തിരുവനന്തപുരം നാലാഞ്ചിറ സ്വദേശിയുമായ പ്രീയരഞ്ചനാണ് കാറോടിച്ചത്. ദൃശ്യങ്ങള്‍ കൃത്യമായി പരിശോധിച്ചാല്‍ മനപ്പൂര്‍വം ഇടിച്ച് വീഴ്ത്തിയതെന്നത് കൂടുതല്‍ വ്യക്തമാവും. അപകടത്തിന് 15 മിനിറ്റ് മുന്‍പ് പ്രീയരഞ്ചന്‍ അവിടെയെത്തി. റോഡില്‍ നിന്നിറങ്ങി മൂത്രമൊഴിച്ച ശേഷം കാറില്‍ കാത്തിരുന്നു. സൈക്കിളുമായി ആദിശേഖര്‍ റോഡിലെത്തിയെന്ന് ഉറപ്പായ ശേഷം കാര്‍ മുന്നോട്ടെടുത്ത് ദേഹത്തൂടെ കയറ്റിയിറക്കി.
കുറച്ചുദൂരം ഓടിച്ച് പോയ ശേഷം കാറില്‍ നിന്നിറങ്ങി തിരിച്ചുവന്ന പ്രീയരഞ്ചന്‍ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ സഹായിക്കുകയും അറിയാതെ പറ്റിയ അപകടമെന്ന് പറഞ്ഞ് കരയുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ മനപ്പൂര്‍വം ഇടിച്ചതെന്ന് കാണിച്ച് മാതാപിതാക്കള്‍ പരാതി നല്‍കി. കഴിഞ്ഞ ഏപ്രിലില്‍ വീടിനോട് ചേര്‍ന്നുള്ള ക്ഷേത്രപരിസരത്ത് പ്രീയരഞ്ചന്‍ മൂത്രം ഒഴിച്ചതിനെ ആദിശേഖര്‍ ചോദ്യം ചെയ്യുകയും കളിയാക്കുകയും ചെയ്തിരുന്നു.
മണിപ്പൂരില്‍ വീണ്ടും വെടിവെയ്പ്പ്; 3 പേര്‍ കൊല്ലപ്പെട്ടു; 80 ലേറെ പേർക്ക് പരിക്ക്
അതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകമെന്നാണ് മാതാപിതാക്കളുടെ പരാതി. പൊലീസ് കൊലക്കുറ്റം ചുമത്തി. പക്ഷെ അപകടം നടന്ന് പത്ത് ദിവസമായതിനാല്‍ പ്രീയരഞ്ചന്‍ വിദേശത്തേക്ക് കടന്നതായി സംശയമുണ്ട്. അപകടമുണ്ടാക്കിയ കാര്‍ പേയാട് നിന്ന് വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. അപകടത്തിന് പിന്നാലെ പ്രിയരഞ്ജന് ഒളിവിൽ പോയതിനാൽ ഇയാളുടെ ഭാര്യയാണ് കാറിന്റെ താക്കോൽ പോലീസ് സ്റ്റേഷനിൽ എത്തിച്ചത്. പ്രതിക്കായി തെരച്ചിൽ തുടരുകയാണെന്നും ഇയാളെ ചോദ്യംചെയ്തിന് ശേഷം കൂടുതൽ വിശദാംശങ്ങൾ ലഭിക്കുമെന്നും പോലീസ് അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം