കൊച്ചി: ഇരുപത്തിനാലാമത് ഡെബിയൻ കോൺഫറൻസിന് സെപ്റ്റംബർ പത്തിന് കൊച്ചി ഇൻഫോപാർക്കിൽ തുടക്കമാകും. എട്ട് ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനം സെപ്റ്റംബർ 17ന് അവസാനിക്കും. ഡെബിയനിൽ പ്രവർത്തിക്കുന്നവർക്കും ഡെബിയൻ മെച്ചപ്പെടുത്താൻ താൽപ്പര്യമുള്ള ഉപയോക്താക്കൾക്കും വേണ്ടിയുള്ള വാർഷിക സമ്മേളനമാണ് ഡെബ്കോൺഫ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഡെബിയൻ ഡെവലപ്പർമാരും ഉപയോക്താക്കളുമാണ് പരിപാടിയുടെ ഭാഗമാകുന്നത്.
ഡെബ്കോൺഫിനോടനുബന്ധിച്ച് സെപ്റ്റംബർ രണ്ടു മുതൽ ഒൻപത് വരെ നീളുന്ന ഡെബ്ക്യാമ്പും നടത്തുന്നുണ്ട്. ഡെബിയൻ, എസ്.പി.ഐ, ഡെബിയൻ ഇന്ത്യ, ഡെബിയൻ ഫ്രാൻസ്, ഡെബിയൻ സ്വിറ്റ്സർലൻഡ്, ഫോസ്സ് യുണൈറ്റെഡ് ഫൗണ്ടേഷൻ, ഇൻഫോപാർക്ക് എന്നിവരുടെ ആഭിമുഖ്യത്തിലാണ് ഈ വാർഷിക സംഗമം നടക്കുന്നത്. സീമൻസ്, ഇൻഫോമാനിയാക്, പ്രോക്സ്മോക്സ് തുടങ്ങിയവരാണ് ഈ സമ്മേളനത്തിന്റ പ്രധാന പ്രായോജകർ.
ഇൻഫോപാർക്കിലെ അതുല്യ ഓഡിറ്റോറിയത്തിലും, ഫോർ പോയിന്റ്സ് ബൈ ഷെറാട്ടൺ ഹോട്ടലിലുമായി സംഘടിപ്പിക്കപ്പെടുന്ന സമ്മേളനത്തിന്റെ കാര്യപരിപാടികൾക്കായി https://debconf23.debconf.org/schedule/ എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. പരിപാടികൾ ഓൺലൈനായി കാണാനും സൗകര്യം ഒരുക്കിയിട്ടുണ്ട്. മുപ്പതിലധികം രാജ്യങ്ങളിൽ നിന്നുള്ളവർ പങ്കെടുക്കുന്ന സമ്മേളനത്തിൽ എൺപത്താറോളം പ്രഭാഷണങ്ങൾ ഉൾകൊള്ളുന്നു.
ഗ്നു/ലിനക്സ് അടിസ്ഥാനമാക്കി ഡെബിയൻ പ്രോജക്റ്റ് വികസിപ്പിച്ച് പരിപാലിക്കുന്ന ഒരു സ്വതന്ത്ര സോഫ്ട്‌വെയർ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഡെബിയൻ. കംപ്യുട്ടറുകളിലും സെർവറുകളിലും മൈക്രോസോഫ്റ്റ് വിൻഡോസ്, ആപ്പിൾ മാക്ഓഎസ് എന്നീ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾക്ക് ബദലായി ഇത് ഉപയോഗിക്കപ്പെടുന്നു. ആൻഡ്രോയ്ഡിന് ബദലായി സ്‌മാർട്ട് ഫോണുകളിൽ ഡെബിയൻ ഉപയോഗിക്കാനുള്ള ശ്രമങ്ങളും സജീവമായി നടക്കുന്നുണ്ട്. ഗ്നൂ/ലിനക്സ് ഓപറേറ്റിങ്ങ് സിസ്റ്റങ്ങളിൽ സുപ്രസിദ്ധമായ ഉബുണ്ടു വികസിപ്പിക്കുന്നത് ഡെബിയന്‍ അടിസ്ഥാനമാക്കിയാണ്. ചെന്നൈയിലെ സി-ഡാക്‍ (C-DAC) വികസിപ്പിച്ചെടുത്ത ഭാരത് ഓപ്പറേറ്റിംഗ് സിസ്റ്റം സൊല്യൂഷൻസ് (BOSS) ഓപ്പറേറ്റിംഗ് സിസ്റ്റവും കേരളത്തിലെ സർക്കാർ സ്കൂളുകളിൽ ഉപയോഗിക്കുന്ന കൈറ്റ് ഗ്നു/ലിനക്സും ഡെബിയൻ അടിസ്ഥാനമാക്കിയിട്ടുള്ളതാണ്. ഡെബിയന്റെ ഡൗൺലോഡ് പേജിൽ (www.debian.org/download) നിന്നും ഡെബിയൻ ഡൗൺലോഡ് ചെയ്യാനും സ്വന്തം കംപ്യുട്ടറിലേക്ക് ഇൻസ്റ്റാൾ ചെയ്യാനും സാധിക്കും.
Read also…..സ്പന്ദനം പദ്ധതി; ഹൃദ്രോഗ പരിശോധനകൾക്ക് വൻ ഇളവുമായി കോഴിക്കോട് ആസ്റ്റർ മിംസ്
ലോകമെമ്പാടുമുള്ള വിവിധ നഗരങ്ങൾ ഓരോ വർഷവും ഡെബിയന്‍ കോൺഫറൻസിന് ആതിഥേയത്വം വഹിക്കുന്നു. ഇന്ത്യയിലെ ആദ്യത്തെ ഡെബ്കോൺഫ് ആണ് 2023ൽ ഇൻഫോപാർക്കിൽ നടക്കുന്നത്. ഇതോടനുബന്ധിച്ചു നടക്കുന്ന ഡെബ്ക്യാമ്പിൽ വിവിധ ടീമംഗങ്ങൾ ഒരുമിച്ച് പ്രവർത്തനങ്ങൾ അവലോകനം ചെയ്യുകയും വിവിധ പരിശീലന പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യുന്നു.
നാന്നൂറോളം അംഗങ്ങൾ പങ്കെടുക്കുന്ന ഡെബ്കോൺഫ്, ഡെബിയന് പുതിയ ഉപയോക്താക്കളേയും ഡെവലപ്പർമാരേയും നേടിക്കൊടുക്കുമെന്നും, പ്രാദേശിക സ്വതന്ത്ര സോഫ്റ്റ്‌വെയർ കമ്മ്യൂണിറ്റികളെ ശക്തിപ്പെടുത്തുമെന്നും പ്രതീക്ഷിക്കുന്നു. സെപ്റ്റംബർ 8-ന് എറണാകുളം പ്രസ് ക്ലബ്ബിൽ നടന്ന പത്ര സമ്മേളനത്തിൽ മഞ്ജിത് ചെറിയാൻ, കേരള ഐടി പാർക്ക്സ് ചീഫ് മാർക്കറ്റിംഗ് ഓഫീസർ, ഡെബിയൻ പ്രൊജക്ട് ലീഡർ ജോന്നഥൻ കേറ്റർ, ഡെബ്കോൺഫ് ലീഡ് ഓർഗനൈസർ ശ്രുതി ചന്ദ്രൻ, ഡെബ്കോൺഫ് കമ്മിറ്റി അംഗം സ്റ്റെഫാനൊ റിവൈറ എന്നിവർ സംസാരിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം