തുർക്കി വ്യവസായ – സാങ്കേതികവിദ്യ മന്ത്രാലയം സംഘടിപ്പിച്ച ടെക്നോഫെസ്റ്റിൽ പുരസ്കാരം നേട്ടവുമായി മലയാളി സ്റ്റാർട്ട്അപ്പ് കമ്പനി ആർച്ചിസ് അക്കാദമി. ദക്ഷിണ യൂറോപ്യൻ രാജ്യമായ തുർക്കിയിൽ എല്ലാ വർഷവും സംഘടിപ്പിച്ചുവരുന്ന ഏറ്റവും വലിയ ടെക് ഫെസ്റ്റുകളിലൊന്നായ ടെക്നോഫെസ്റ്റിൽ ആക്സിലേറ്റർ വിഭാഗത്തിലാണ് “ബെസ്റ്റ് എഡ്-ടെക്” പുരസ്കാരം ആർച്ചിസ് സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദൊഗാനിൽ നിന്നും ആർച്ചിസ് അക്കാദമി സ്ഥാപകനും സിഇഒയുമായ തൗഫീഖ് സഹീർ പുരസ്കാരം ഏറ്റുവാങ്ങി.
2019ലാണ് തൊഴിലവസരങ്ങൾ തേടുന്നതും മാറ്റം ആഗ്രഹിക്കുന്നതുമായ വിദ്യാർത്ഥികൾക്കും അമ്മമാർക്കും പരിശീലനവും മാർഗനിർദേശവും നൽകുന്ന ഓൺലൈൻ പ്ലാറ്റ്ഫോമായ ആർച്ചിസ് അക്കാദമി കൊച്ചി സ്വദേശി തൗഫീഖ് സഹീർ തുർക്കി ആസ്ഥാനമായി സ്ഥാപിക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ തുർക്കിയുടെ വിദ്യാഭ്യാസ സാങ്കേതികവിദ്യ രംഗത്ത് സാനിധ്യമറിയിക്കാൻ സാധിച്ച ആർച്ചിസ് അക്കാദമിയിലൂടെ നിരവധി ആളുകളാണ് പരിശീലനം നേടുന്നത്.
എഡ്-ടെക് വിഭാഗത്തിൽ, നൂറോളം ടീമുകളെ പിന്തള്ളിയാണ് ആർച്ചിസ് അക്കാദമി മികച്ച സ്റ്റാർട്ട്അപ്പായി തിരഞ്ഞെടുക്കപ്പെട്ടത്. പത്ത് ദിവസങ്ങളിലായി തുർക്കിയുടെ തലസ്ഥാന നഗരമായ അങ്കാരയിൽ നടന്ന ടെക്നോഫെസ്റ്റിൽ ഒരു ദശലക്ഷത്തിലധികം ആളുകളാണ് സന്ദർശകരായെത്തി. പരിപാടിയോട് അനുബന്ധിച്ച് പാനൽ ഡിസ്കഷൻസ്, വർക്ക്ഷോപ്പുകൾ, വിവിധ പ്രദർശനങ്ങൾ, മത്സരങ്ങൾ എന്നിവയ്ക്ക് പുറമെ വ്യോമാഭ്യാസ പ്രകടനങ്ങളും അരങ്ങേറി. തുർക്കിയുടെ പ്രതിരോധ കരുത്തും സാങ്കേതിക മികവും വിളിച്ചോതുന്ന ടെക്നോഫെസ്റ്റിൽ പത്ത് വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ 2419 ടീമുകളാണ് മാറ്റുരച്ചു. തുർക്കിയിലെ വിവിധ ടെക്നോപാർക്കുകളിലെ ഉന്നത ഉദ്യോഗസ്ഥർ, യൂണിവേഴ്സിറ്റി പ്രെഫസർമാർ, മന്ത്രാലയ പ്രതിനിധികൾ എന്നിവരടങ്ങുന്ന ജൂറിയാണ് വിജയികളെ തിരഞ്ഞെടുത്തത്.
Read also…..വെള്ളമെന്ന് തെറ്റിദ്ധരിച്ച് മദ്യത്തില്‍ ബാറ്ററി വാട്ടര്‍ ഒഴിച്ച് കഴിച്ചയാള്‍ മരിച്ചു
തുർക്കിയിലെ ഏറെ പ്രാധാന്യമുള്ള ഒരു പരിപാടിയായ ടെക്നോഫെസ്റ്റിൽ പുരസ്കാരം ലഭിച്ചത് വലിയ ബഹുമതിയായി കാണുന്നുവെന്ന് ആർച്ചിസ് അക്കാദമി സ്ഥാപകനും സിഇഒയുമായ തൗഫീഖ് സഹീർ പറഞ്ഞു. “ഈ വർഷം മാത്രമാണ് എസ്കിഷെഹീർ ടെക്നോപാർക്കിൽ ഒരു കമ്പനി സ്ഥാപിക്കുന്നതിനുള്ള ആർ ആൻഡ് ഡി സ്റ്റാറ്റസ് ഞങ്ങൾക്ക് ലഭിച്ചത്. ഞങ്ങളുടെ വിജയങ്ങൾ പിന്തുടരുന്നതിനുള്ള ഒരു ചവിട്ടുപടിയായിരിക്കുമെന്ന് ടീമിന് അറിയാമായിരുന്നു. ഈ നേട്ടം ആർച്ചിസ് അക്കാദമിയെ സംബന്ധിച്ചിടത്തോളം വലിയ പ്രാധാന്യമുള്ളതാണ്, അത് മുന്നോട്ട് പോകാൻ ഞങ്ങൾക്ക് കൂടുതൽ ഊർജ്ജമാക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം