ഇന്ന് ഏറെ ഭയപ്പെടുത്തുന്ന രോഗമായി മാറിയിരിക്കുകയാണ് ക്യാന്‍സര്‍. പ്രത്യേകിച്ച് കഴിയ്ക്കാനുള്ള ഭക്ഷണങ്ങളില്‍ വരെ മായമായ സ്ഥിതിയ്ക്ക്. എന്തിന് ശ്വസിയ്ക്കുന്ന വായു പോലും വിശ്വസിയ്ക്കാനാകാത്ത കാലമാണ്. ക്യാന്‍സര്‍ ഏറ്റവും ഭീതിജനകമാകുന്നത് ഇത് പലപ്പോഴും തിരിച്ചറിയാന്‍ വൈകുമ്പോഴാണ്. കാരണം മറ്റു സാധാരണ രോഗങ്ങളുടെ ലക്ഷണങ്ങളും ക്യാന്‍സര്‍ തുടക്കത്തില്‍ കാണിയ്ക്കും.
ഇതുകൊണ്ടുതന്നെ ഇതാരും കാര്യമാക്കി എടുക്കുകയുമില്ല. എന്നാല്‍ ക്യാന്‍സര്‍ ലക്ഷണം ആദ്യം പ്രത്യക്ഷപ്പെടുക നമ്മുടെ ഉള്ളംകയ്യിലാണെന്നു പറയാം. ഇത് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളതാണ്. മിക്കവാറും എല്ലാതരം ക്യാന്‍സറുകളുടേയും ആദ്യലക്ഷണം പ്രത്യക്ഷപ്പെടുന്നത് കയ്യിനുള്ളിലാണത്രെ.
ബ്രിട്ടനിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തിലാണ് ക്യാന്‍സര്‍ ലക്ഷണങ്ങള്‍ ആദ്യം പ്രത്യക്ഷപ്പെടുന്നത് കൈകളിലാണെന്നു തെളിഞ്ഞത്. ഉള്ളംകയ്യിലെ ചര്‍മം വീര്‍ക്കും, കട്ടി കൂടും. ഇത് നമുക്കുതന്നെ കൈകള്‍ക്കുള്ളിലെ മാറ്റങ്ങള്‍ നോക്കി കണ്ടെത്താന്‍ സാധിയ്ക്കും. ഇതിനു പുറമെ കൈക്കുള്ളിലെ ചര്‍മം മൃദുവല്ലാതാകും. വടുക്കളും ചുവന്ന പാടുകളും ചിലപ്പോള്‍ വേദനയുമെല്ലാമുണ്ടാകും. ഉള്ളംകയ്യിലെ തൊലി പൊളിയും, ഉള്ളംകൈ വല്ലാതെ വരണ്ടതാകും. ഇതും ഉള്ളംകൈ സൂചിപ്പിയ്ക്കുന്ന ക്യാന്‍സര്‍ ലക്ഷണം തന്നെയാണ്.
ചിലര്‍ക്ക് ചിലതരം സോപ്പുകളോ സോപ്പുപൊടിയോ മറ്റും ചര്‍മത്തിന് അലര്‍ജിയുണ്ടാക്കും. കയ്യിലെ ഇത്തരം ലക്ഷണങ്ങള്‍ നാം പലപ്പോഴും ക്യാന്‍സര്‍ ലക്ഷണമായി എടുക്കാതെ അലര്‍ജിയാണെന്നു കരുതാനുള്ള പ്രധാന കാരണവും ഇതു തന്നെയാണ്. കയ്യിലെ ഇത്തരം മാറ്റങ്ങള്‍ക്കൊപ്പം ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട്, ശ്വാസം കിട്ടാതിരിയ്ക്കുക, വലിവ തുടങ്ങിയവ ലംഗ്‌സ് ക്യാന്‍സര്‍ ലക്ഷണങ്ങളാണ്. നിര്‍ഭാഗ്യവശാല്‍ കയ്യിലെ പ്രശ്‌നമൊഴികെയുള്ള ലക്ഷണങ്ങള്‍ ആസ്തമയ്ക്കുമുണ്ടാകാം. നാം പലപ്പോഴും ഇതുകൊണ്ടുതന്നെ ക്യാന്‍സര്‍ സാധ്യത അവഗണിയ്ക്കും.
also read.. ആവേശമായി പ്രോസ്പർ ഓണാഘോഷം 2023
കയ്യിലെ ലക്ഷണത്തിനൊപ്പം ചുമയും ഇടയ്ക്കിടെയുള്ള പനിയുമെല്ലാം ലുക്കീമിയ അഥവാ രക്താര്‍ബുദ ലക്ഷണവുമാണ്. നോര്‍മല്ലാത്ത വൈറ്റ്ബ്ലഡ് കോശങ്ങളെ ഉല്‍പാദിപ്പിയ്ക്കുമ്പോഴാണ് ലുക്കീമിയ അപകടമാകുന്നത്. ഇത് ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധശേഷി നശിപ്പിയ്ക്കും. ഇതോടൊപ്പം കഴുത്തിലും കക്ഷത്തിലുമെല്ലാം ലിംഫ് നോഡുകള്‍ വീര്‍ക്കുകയും ചെയ്യും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം