തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് അനുഷ്ക ഷെട്ടി. തെലുങ്ക് സിനിമയിലെ ലേഡി സൂപ്പര്‍ താരമായി നിറഞ്ഞു നില്‍ക്കുമ്പോഴാണ് അനുഷ്ക അഭിനയത്തില്‍നിന്നു ഇടവേളയെടുക്കുന്നത്. ഇപ്പോഴിതാ ഒരിടവേളയ്ക്കുശേഷം അനുഷ്ക തിരികെ വരികയാണ്.
മൂന്ന് വര്‍ഷത്തിനുശേഷമാണ് അനുഷ്കയുടെ സിനിമ തിയറ്ററിലെത്തുന്നത്. ഇടവേളയ്ക്ക് മുമ്പ് ചെയ്തിരുന്ന സിനിമകളിൽനിന്നു തീര്‍ത്തും വ്യത്യസ്തമായൊരു സിനിമയുമായാണ് അനുഷ്ക മടങ്ങി വരുന്നത്. ഒരു ദേശീയ മാധ്യമത്തിൽ നല്കിയ അഭിമുഖത്തില്‍ തന്റെ ഇടവേളയുടെ കാരണം വ്യക്തമാക്കുകയാണ് അനുഷ്ക.
ബാഹുബലി കഴിഞ്ഞപ്പോള്‍ ഞാന്‍ നേരത്തെ കമ്മിറ്റ് ചെയ്തിരുന്ന ഭാഗ്മതിയുണ്ടായിരുന്നു. പിന്നെ ഞാനൊരു ഇടവേളയെടുക്കാന്‍ തീരുമാനിച്ചു. ആ സമയത്ത് എനിക്ക് ഏറ്റവും അത്യാവശ്യമായ ഒന്നായിരുന്നു അത്. എന്റെ തീരുമാനമായിരുന്നു. ഭാവിയില്‍ ചെയ്യാന്‍ പോകുന്ന സിനിമകളില്‍ കൂടുതല്‍ ശ്രദ്ധിക്കണമെങ്കില്‍ ആ ഇടവേള വേണമെന്ന് തോന്നി.
അത് കേട്ടുകേള്‍വിയില്ലാത്തതാണ്. എനിക്കറിയാം, ആളുകള്‍ പ്രതീക്ഷിക്കുന്ന ഒന്നല്ല. അതിന് എനിക്ക് കൃത്യമായൊരു ഉത്തരമില്ല. പക്ഷെ എനിക്കൊരു ഇടവേള വളരെ അത്യാവശ്യമായിരുന്നു. ഇടവേളയെടുത്ത സമയത്ത് ഞാന്‍ ഒരു തിരക്കഥയും കേട്ടില്ല. പക്ഷെ ഇപ്പോൾ ഞാന്‍ കഥകൾ കേട്ട് തുടങ്ങി. എന്നെ ആവേശിപ്പിക്കുന്നത് എന്തെങ്കിലും ലഭിച്ചാല്‍ ഞാന്‍ ചെയ്യും. അത് ഏത് ഭാഷയിലാണെങ്കിലും ശരി- അനുഷ്ക പറയുന്നു.
also read.. അമ്മയെ ടീച്ചേഴ്സ് കരയിപ്പിച്ചിട്ടുണ്ട്; ഗോകുൽ സുരേഷ്
ബോളിവുഡ് എന്‍ട്രിക്കും അനുഷ്ക തയാറാണ്. നല്ല തിരക്കഥ ലഭിക്കുകയാണെങ്കില്‍ തീര്‍ച്ചയായും ചെയ്യുമെന്നാണ് ബോളിവുഡ് ചിത്രത്തെക്കുറിച്ച് അനുഷ്ക ഷെട്ടി പറയുന്നത്. ഭാഗ്മതിക്കുശേഷം ഞാന്‍ നിശബ്ദം എന്നൊരു സിനിമ ചെയ്തു. അത് പാന്‍ഡമിക് കാലത്ത് ആമസോണ്‍ പ്രൈമിന് വേണ്ടിയായിരുന്നു. അത് തീര്‍ത്തും വ്യത്യസ്തമായൊരു അനുഭവമായിരുന്നു.
ഞാന്‍ ഊമയായാണ് അഭിനയിച്ചത്. ഇടവേളയെടുത്തതിന് പിന്നാലെയാണ് പാന്‍ഡമിക് വരുന്നത്. 2019 ല്‍ ഞാന്‍ ആദ്യം കേട്ട കഥയാണ് മിസ് ഷെട്ടി മിസ്റ്റര്‍ പൊളിഷെട്ടി. കഴിഞ്ഞ വര്‍ഷാവസാനം തുടങ്ങി. രാവിലെ അഞ്ചരയ്ക്ക് എഴുന്നേല്‍ക്കാനും മാത്രം എന്നെ ഉത്തേജിപ്പിക്കുന്നതിനെയാണ് ഞാന്‍ ഇപ്പോള്‍ നോക്കുന്നത്- അനുഷ്ക പറയുന്നു.
മിസ് ഷെട്ടി മിസ്റ്റര്‍ പൊളിഷെട്ടിയാണ് അനുഷ്കയുടെ പുതിയ സിനിമ. ഇടവേളയ്ക്കുശേഷം സജീവമാകുന്ന അനുഷ്ക മലയാളത്തിലേക്കും എത്തുകയാണ്. ജയസൂര്യക്കൊപ്പം കത്തനാരിലൂടെയാണ് അനുഷ്ക മലയാളത്തിലെത്തുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം