കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ രണ്ടാം റൗണ്ട് പുരോഗമിക്കുമ്പോള്‍ ചാണ്ടി ഉമ്മന്‍റെ മുന്നേറ്റം. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളെക്കാള്‍ യു.ഡി.എഫിന് മികച്ച പ്രകടനം. 2021 ലെ ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം മറികടന്ന് ചാണ്ടി. 16007 ലീഡ്.
അയര്‍ക്കുന്നം പഞ്ചായത്തിലെ വോട്ടുകളില്‍ ബഹുദൂരം മുന്നിലാണ് യു.ഡിഎഫ് സ്ഥാനാര്‍ഥി. ആദ്യറൗണ്ടില്‍ ലീഡ് 2200 . അയര്‍ക്കുന്നത്ത് ഒന്നു മുതല്‍ 14 വരെ ബൂത്തുകളില്‍ 2200 വോട്ടിന്റെ ലീഡ് . ചാണ്ടി– 5699 വോട്ട്, ജെയ്ക് –2883, ലിജിന്‍ ലാല്‍– 476. രണ്ടാം റൗണ്ടില്‍ എണ്ണുന്നത് 15 മുതല്‍ 28 വരെ ബൂത്തുകളാണ്.