കോട്ടയം: പുതുപ്പള്ളിയിലെ ആദ്യ ഫല സൂചനകളിൽ ചാണ്ടി ഉമ്മൻ ലീഡ് ചെയ്യുന്നു.
ആദ്യ ഫലസൂചനകൾ കോൺഗ്രസിന് അനുകൂലം. ചാണ്ടി ഉമ്മൻ ലീഡ് ചെയ്യുകയാണ്.
ആദ്യം എണ്ണിയത് തപാൽ വോട്ടുകളാണ്. സ്ട്രോങ് റൂമിൻ്റെ താക്കോൽ മാറിയതിനാൽ അൽപം വൈകിയാണ് വോട്ടെണ്ണൽ ആരംഭിച്ചത്.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് നടന്ന പുതുപ്പളളിയില്‍ ഫലം അറിയാന്‍ മണിക്കൂറുകള്‍ മാത്രം.
തപാൽ സർവീസ് വോട്ടുകൾക്ക് ശേഷം ആദ്യം വോട്ടെണ്ണുന്നത് അയർക്കുന്നം പഞ്ചായത്തിലെയാണ്.
ആവേശകരമായ പ്രചാരണം നടന്ന മണ്ഡലത്തില്‍ തികഞ്ഞ വിജയ പ്രതീക്ഷയിലാണ് യുഡിഎഫും എല്‍ഡിഎഫും.
യുഡിഎഫ്-ബിജെപി വോട്ട് കച്ചവടം നടന്നില്ലെങ്കില്‍ ജെയ്ക് സി.തോമസ് ജയിക്കുമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രതികരിച്ചത്. എന്നാല്‍ ഭൂപിപക്ഷം വ്യക്തമാക്കാതെതാണ് എന്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക്കിന്റെയും യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്റെയും പ്രതികരണം.