തിരുവനന്തപുരം: ഏറ്റവും കുറഞ്ഞ വിലയിൽ 12 ജി.ബി റാമും 256 ജി.ബി സ്റ്റോറേജുമുള്ള മോട്ടോറോളയുടെ മോട്ടോ ജി 54 സ്മാർട്ട്ഫോൺ ഈ മാസം 13 ന് വിപണിയിലെത്തും. നിരവധി ഫ്ലാഗ്ഷിപ്പ് ഫീച്ചറുകൾ അണി നിരത്തിയിട്ടുള്ള ഫോൺ ഫ്ലിപ്കാർട്ട്, മോട്ടോറോള ഒഫീഷ്യൽ വെബ്സൈറ്റ് എന്നിവയിലൂടെ 17,499 രൂപക്ക് ലഭിക്കും. പ്രമുഖ റീട്ടെയ്ൽ ഔട്ട്ലറ്റുകളിലും ലഭ്യമാണ്.
മീഡിയ ടെക്കിന്റെ ഡിമെൻസിറ്റി 7020 ഒക്ടോ കോർ എന്ന ശക്തമായ പ്രൊസസർ ഉപയോഗിക്കുന്ന ഇന്ത്യയിലെ ആദ്യ സ്മാർട്ട് ഫോണാണ് 14 ഫൈവ് ജി ബാന്റുകളുടെ പിന്തുണയുള്ള മോട്ടോ ജി 54. 50 എം.പിയുടെ പ്രധാന ക്യാമറയും എട്ട് എം.പിയുടെ അൾട്രാ വൈഡ് ആംഗിൾ സെക്കന്ററി ക്യാമറയുമുള്ള ഫോണിൽ 16 എം.പിയുടെ സെൽഫി ക്യാമറയാണുള്ളത്. 120 ഹെഡ്സ് റിഫ്രഷ് റേറ്റ് ഉള്ള 6.5″ ഫുൾ എച്ച്.ഡി പ്ലസ് ഡിസ്പ്ലേയും ഡോൾബി അറ്റ്മോസും മികച്ച അനുഭവം നൽകുന്നതാണ്.
read also…..പുതിയ ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 310 പുറത്തിറക്കി
6000 എം.എ.എച്ച് ബാറ്ററിയുള്ള ഫോണിൽ 33 വാട്ടിന്റെ സൂപ്പർ ഫാസ്റ്റ് ചാർജിംഗ് സൗകര്യമുണ്ട്. 12 ജി.ബി റാം 256 ജി.ബി സ്റ്റോറേജ് വേരിയന്റിന് പുറമേ എട്ട് ജി.ബി റാം 128 ജി.ബി സ്റ്റോറേജ് വേരിയന്റും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. 15,999 രൂപ വിലയുള്ള ഫോൺ ഓഫറുകൾ കൂടി ചേർത്ത് 14,999 രൂപക്കാണ് വിൽപ്പനക്കെത്തിച്ചിട്ടുള്ളത്. എസ്.ഡി കാർഡ് ഉപയോഗിച്ച് ഒരു ടി.ബി വരെ സ്റ്റോറേജ് ഉയർത്താൻ കഴിയും എന്നതും രണ്ട് മോഡലുകളുടെയും സവിശേഷതയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം